---
title: "മട്ടന്നൂരിൽ  കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെ അപകടം ;  മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു, ഒരാൾക്ക്  പരിക്ക്"
english_title: "Accident while laying drinking water supply pipe in Mattannur; One person died and another was injured in a landslide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315618/accident-while-laying-drinking-water-supply-pipe-in-mattannur-one-person-died-and-another-was-injured-in-a-landslide"
published_at: "2025-09-18T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc0f4f07acf_68cc0485083e1_df.jpg"
keywords: []
---

# മട്ടന്നൂരിൽ  കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെ അപകടം ;  മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു, ഒരാൾക്ക്  പരിക്ക്

> **Lead Summary:** മട്ടന്നൂർ:മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്ക് പരിക്കേറ്റത്.

## Article Content

മട്ടന്നൂർ:മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്ക് പരിക്കേറ്റത്.

​ഗുരുതരമായി പരിക്കേറ്റ മനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം. പരിക്കേറ്റ തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാർ ചേർന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315618/accident-while-laying-drinking-water-supply-pipe-in-mattannur-one-person-died-and-another-was-injured-in-a-landslide)