---
title: "പുകസയുടെ ആഭിമുഖ്യത്തിൽ ഡോ. ടി.കെ അനിൽകുമാർ, എം.പ്രശാന്ത് എന്നിവരെ പാനൂരിൽ  അനുമോദിച്ചു."
english_title: "Under the auspices of PUKASA, Dr. T.K. Anilkumar and M. Prashanth were felicitated in Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315562/under-the-auspices-of-pukasa-dr-tk-anilkumar-and-m-prashanth-were-felicitated-in-panoor"
published_at: "2025-09-18T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbcac93bf22_Untitled-4_copy.jpg"
keywords: []
---

# പുകസയുടെ ആഭിമുഖ്യത്തിൽ ഡോ. ടി.കെ അനിൽകുമാർ, എം.പ്രശാന്ത് എന്നിവരെ പാനൂരിൽ  അനുമോദിച്ചു.

> **Lead Summary:** പാനൂർ: പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്ക്കാര ജേതാവ് ഡോ: ടികെ അനിൽകുമാറിനെയും, മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ എം പ്രശാന്തിനെയും ആദരിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്ക്കാര ജേതാവ് ഡോ: ടികെ അനിൽകുമാറിനെയും, മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ എം പ്രശാന്തിനെയും ആദരിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.

പവിത്രൻ മൊകേരി അധ്യക്ഷനായി. പുകസ സംസ്ഥാന സെക്രട്ടറി എംകെ മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുക്കാരൻ രാജു കാട്ടുപുനം, വനിത സാഹിതി ജില്ലാ സെക്രട്ടറി ഇഡി ബീന, ഡോ: കെകെ രാജാറാം, സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, ജയപ്രകാശ് പാനൂർ, എംകെ വിശ്യനാഥൻ, ടികെ അനിൽകുമാർ, എം പ്രശാന്ത് എന്നിവർ സംസാരിച്ചു. ടിടികെ ശശി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315562/under-the-auspices-of-pukasa-dr-tk-anilkumar-and-m-prashanth-were-felicitated-in-panoor)