---
title: "ചൊക്ലിയിൽ കോടിയേരി സ്മൃതി  ഏകദിന സെമിനാർ ശനിയാഴ്ച ; ത്രിപുര മുൻ മുഖ്യമന്ത്രി മാണിക്ക് സർക്കാർ ഉദ്ഘാടനം ചെയ്യും"
english_title: "Kodiyeri Smriti One-day Seminar in Chokli on Saturday; Former Tripura Chief Minister Mani will inaugurate the event"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315540/kodiyeri-smriti-one-day-seminar-in-chokli-on-saturday-former-tripura-chief-minister-mani-will-inaugurate-the-event"
published_at: "2025-09-18T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbb15a1751f_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിൽ കോടിയേരി സ്മൃതി  ഏകദിന സെമിനാർ ശനിയാഴ്ച ; ത്രിപുര മുൻ മുഖ്യമന്ത്രി മാണിക്ക് സർക്കാർ ഉദ്ഘാടനം ചെയ്യും

> **Lead Summary:** ചൊക്ലി: ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റിയും തലശേരി താലൂക്ക് ലൈബ്രറി കൌൺസിലും സംയുക്തമായി ശനിയാഴ്ച ചൊക്ലിയിൽ കോടിയേരി സ്മൃതി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.

## Article Content

ചൊക്ലി: ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റിയും തലശേരി താലൂക്ക് ലൈബ്രറി കൌൺസിലും സംയുക്തമായി ശനിയാഴ്ച ചൊക്ലിയിൽ കോടിയേരി സ്മൃതി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.

മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ത്രിപുര മുൻ മുഖ്യ മന്ത്രിയുമായ മാണിക് സർക്കാർ രാവിലെ 9.30 ന് സെമിനാർ ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്പീക്കർ എ.എൻ. ഷംസീർ കോടിയേരി അനുസ്മരണ പ്രഭാഷണം നടത്തും. ഉത്ഘാടന ശേഷം ഭരണഘടന . വർത്തമാനവും ഭാവിയും എന്ന വിഷയം അവതരിപ്പിച്ച് ലോകസഭാ മുൻ സിക്രട്ടറി ജനറൽപി.ഡി.പി.ആചാരിയും, വിദ്യാഭ്യാസ രംഗത്തെ സമകാലിക വെല്ലുവിളികൾ എന്ന വിഷയം അവതരിപ്പിച്ച് മുൻ വിദ്യാഭ്യാസ മന്ദ്രി  പ്രൊ.സി. രവീന്ദ്രനാഥും സംസാരിക്കും.

കേരള രാഷ്ടിയത്തിന്റെ  അത്യുന്നതങ്ങളിൽ അര നൂറ്റാണ്ടുകളോളം ജ്വലിച്ചു നിന്ന സമര നായകനായ കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഒക്ടോബർ ഒന്നിന് മൂന്ന് വർഷം പൂർത്തിയാവുകയാണ്.

കോടിയേരിയുടെ സ്മരണയുമായി ചൊക്ലിയിൽ നടത്തുന്ന മൂന്നാമത് സെമിനാറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ പി.കെ.മോഹനൻ മാസ്റ്റർ, ഒ. അജിത് കുമാർ, ടി.ടി.കെ.ശശി, അഡ്വ.വി. പ്രദീപൻ, പി.ടി. സോഫിയ ടീച്ചർ, ടി.പി. ഷിജു, സിറോഷ് ലാൽ ദാമോദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.-

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315540/kodiyeri-smriti-one-day-seminar-in-chokli-on-saturday-former-tripura-chief-minister-mani-will-inaugurate-the-event)