---
title: "രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.സി.സി കാഡറ്റായിരുന്ന സാരംഗ്.എസ്. ശശീന്ദ്രനെ അനുമോദിച്ചു."
english_title: "Sarang S. Saseendran, an NCC cadet at Ramavilasam Higher Secondary School, was felicitated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315529/sarang-s-saseendran-an-ncc-cadet-at-ramavilasam-higher-secondary-school-was-felicitated"
published_at: "2025-09-18T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cba7abb9275_Untitled-2_copy.jpg"
keywords: []
---

# രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.സി.സി കാഡറ്റായിരുന്ന സാരംഗ്.എസ്. ശശീന്ദ്രനെ അനുമോദിച്ചു.

> **Lead Summary:** വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിലുള്ള രാമവിലസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി കേഡറ്റായിരുന്ന സാരംഗ് എസ് ശശീന്ദ്രനെ ആദരിച്ചു .

## Article Content

വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിലുള്ള രാമവിലസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി കേഡറ്റായിരുന്ന സാരംഗ് എസ് ശശീന്ദ്രനെ ആദരിച്ചു .

ഈ കഴിഞ്ഞ NEET പരീക്ഷയിൽ ഉന്നതവിജയം നേടി പത്തനംതിട്ട ഗവേർൺമെന്റ് മെഡിക്കൽ കോളേജ് കൊന്നിയിൽ അഡ്മിഷൻ ലഭിച്ചതിനാണ് അനുമോദനം നാൽകിയത്.

രാമവിലസം ഹയർ സെക്കണ്ടറി സ്കൂളിലെ 2020-22 ബാച്ച് എൻ സി സി യുടെ സർജെന്റ് മേജർ ആയിരുന്നു സാരംഗ് എസ് ശശീന്ദ്രൻ . സാരംഗ് എസ് ശശീന്ദ്രൻ എൻ സി സി യുടെ ബെസ്ററ് കേഡറ്റ് അവാർഡ് നേടിയിട്ടുണ്ട് .

സ്കൂൾ ഹെഡ് മിസ്ട്രസ് എൻ സ്മിത അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പിൾ പ്രശാന്തൻ തച്ചാറത്ത് സാരംഗ് എസ് ശശീന്ദ്രൻ ഉപഹാരം നൽകി . സാരംഗ് എസ് ശശീന്ദ്രന്റെ ഈ നേട്ടം മുഴുവൻ കേഡറ്റുകൾക്കും പ്രചോദനം ആകണം എന്ന് ഉദ്ഘാടന ഭാക്ഷാണത്തിൽ പ്രിൻസിപ്പിൾ പ്രശാന്തൻ തച്ചറത്ത് അഭിപ്രായപെട്ടു .

എൻ സി സി ഓഫീസർ ടി പി രാവിദ് , ഹാവിൽദാർ ജയറാമൻ , ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ഉദയകുമാർ , സ്റ്റാഫ്സെക്രട്ടറിമാരായ രചീഷ് , ഗിരീഷ്‌ കുമാർ ടി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സാരംഗ് എസ് ശശീന്ദ്രൻ നന്ദിയും മറുപടി പ്രസംഗവും നടത്തി . പരിപാടിയിൽ അറുപതോളം കേഡറ്റുകൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315529/sarang-s-saseendran-an-ncc-cadet-at-ramavilasam-higher-secondary-school-was-felicitated)