---
title: "മാഹിയിലെ ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി ജീവനക്കാരൻ്റെ കണ്ണുവെട്ടിച്ച്  സ്വർണ മാല കവർന്നു ; സി സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ  യുവതി പിടിയിൽ"
english_title: "Woman goesuges out employee's eye and steals gold necklace while buying ring at Mahe jewelry store; CCTV-focused investigation leads to arrest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315477/woman-goesuges-out-employees-eye-and-steals-gold-necklace-while-buying-ring-at-mahe-jewelry-store-cctv-focused-investigation-leads-to-arrest"
published_at: "2025-09-18T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb75a399dba_68caeebd39d1b_vatakara.jpg"
keywords: []
---

# മാഹിയിലെ ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി ജീവനക്കാരൻ്റെ കണ്ണുവെട്ടിച്ച്  സ്വർണ മാല കവർന്നു ; സി സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ  യുവതി പിടിയിൽ

> **Lead Summary:** വടകര അഴിയൂരിൽ താമസിക്കുന്ന ധർമ്മടം സ്വദേശി നടുവിലത്തറ എൻ ആയിഷയാണ് മാഹി പോലീസിന്റെ പിടിയിലായത്.മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ മാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സി.സി.ക്യാമറ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാട്ടേഴ്‌സിൽ നിന്നു യുവതിയെ പിടികൂടിയത്.

## Article Content

വടകര അഴിയൂരിൽ താമസിക്കുന്ന ധർമ്മടം സ്വദേശി നടുവിലത്തറ എൻ ആയിഷയാണ് മാഹി പോലീസിന്റെ പിടിയിലായത്.മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ മാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സി.സി.ക്യാമറ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാട്ടേഴ്‌സിൽ നിന്നു യുവതിയെ പിടികൂടിയത്.

കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റ സ്വർണവും പോലീസ് കണ്ടെടുത്തു. മാഹി സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ജയശങ്കർ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ വളവിൽ സുരേഷ്, എഎസ്ഐ സി. വി. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315477/woman-goesuges-out-employees-eye-and-steals-gold-necklace-while-buying-ring-at-mahe-jewelry-store-cctv-focused-investigation-leads-to-arrest)