---
title: "വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തലശ്ശേരി താലൂക്ക് 'വിശ്വകർമ്മ ദിനാഘോഷം 2025'പാനൂരിൽ നടന്നു."
english_title: "Vishwakarma Service Society Thalassery Taluk 'Vishwakarma Day Celebration 2025' was held in Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315420/vishwakarma-service-society-thalassery-taluk-vishwakarma-day-celebration-2025-was-held-in-panoor"
published_at: "2025-09-17T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cab36708434_Untitled-3_copy.jpg"
keywords: []
---

# വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തലശ്ശേരി താലൂക്ക് 'വിശ്വകർമ്മ ദിനാഘോഷം 2025'പാനൂരിൽ നടന്നു.

> **Lead Summary:** പാനൂർ : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തലശ്ശേരി താലൂക്ക് 'വിശ്വകർമ്മ ദിനാഘോഷം 2025'പാനൂരിൽ നടന്നു.സുമംഗലി ഓഡിറ്റോറിയത്തിൽ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ പ്രേംജിത്ത് ചോമ്പാല ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ ഊർപ്പള്ളി അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തലശ്ശേരി താലൂക്ക് 'വിശ്വകർമ്മ ദിനാഘോഷം 2025'പാനൂരിൽ നടന്നു.സുമംഗലി ഓഡിറ്റോറിയത്തിൽ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ പ്രേംജിത്ത് ചോമ്പാല ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ ഊർപ്പള്ളി അധ്യക്ഷത വഹിച്ചു.

വി.എസ്.എസ്. സംസ്ഥാന ട്രഷറർ ലക്ഷ്മണൻ മുഖ്യാതിഥിയായി.വാസ്തു ശില്പാചാര്യൻ സുകുമാരൻ മണിയറ മുഖ്യപ്രഭാഷണം നടത്തി.എസ്എസ്എൽ.സി,പ്ലസ്ടു വിജയികളെ പദ്മനാഭൻ പാണ്ഡ്യഞ്ചേരി അനുമോദിച്ചു.എൽ.എസ്.എസ് വിജയികളെ ജില്ലാ പ്രസി:വേണുഗോപാൽ പുല്ലൂക്കര അനുമോദിച്ചു.

താലൂക്ക് സെക്രട്ടറി എൻ.കെ ഷാജി ,കടവത്തൂർ ശാഖ മെമ്പർ ഷിംന മനോജ്,ശ്രീധരൻ കൂത്തുപറമ്പ്,വൃന്ദ പ്രകാശ്,റീന മാനസൻ,പ്രസീത പ്രഭാകരൻ,എന്നിവർ ആശംസ പ്രസംഗം നടത്തി.സംഘാടക സമിതി കൺവീനർ ഇ.സി.വിനേഷ് ബാബു സ്വാഗതവും താലൂക്ക് ട്രഷറർ എൻ.പി പ്രകാശൻ നന്ദിയും പറഞ്ഞു

വി.എസ്സ് എസ്സ് ചേമ്പർ ഓഫ് കോമേഴ്സ് പ്രമുഖ വ്യാപാരി വ്യവസായികളായ സരസപ്പൻ കൂത്തുപറമ്പ് ,രാധാകൃഷ്ണൻ പൊന്ന്യം എന്നിവരെ ആദരിച്ചു. കലാ പരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315420/vishwakarma-service-society-thalassery-taluk-vishwakarma-day-celebration-2025-was-held-in-panoor)