---
title: "അംഗീകാര നിറവിൽ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് ;  മിനിസ്റ്റേർസ് എക്സലൻസ് അവാർഡ് ഭാരവാഹികൾ ഏറ്റുവാങ്ങി "
english_title: "Paral Darul Irshad Arabic College receives recognition; office bearers receive Minister's Excellence Award"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315413/paral-darul-irshad-arabic-college-receives-recognition-office-bearers-receive-ministers-excellence-award"
published_at: "2025-09-17T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caaa3487fcb_Untitled-1_copy.jpg"
keywords: []
---

# അംഗീകാര നിറവിൽ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് ;  മിനിസ്റ്റേർസ് എക്സലൻസ് അവാർഡ് ഭാരവാഹികൾ ഏറ്റുവാങ്ങി 

> **Lead Summary:** പാനൂർ : യുജിസി നാക് എ ഗ്രേഡ് കരസ്ഥമാക്കിയ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏർപ്പെടുത്തിയ മിനിസ്റ്റേർസ് എക്സലൻസ് അവാർഡ് ലഭിച്ചു.

## Article Content

പാനൂർ : യുജിസി നാക് എ ഗ്രേഡ് കരസ്ഥമാക്കിയ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏർപ്പെടുത്തിയ മിനിസ്റ്റേർസ് എക്സലൻസ് അവാർഡ് ലഭിച്ചു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ അവാർഡ് ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി, ഐ ക്യു എ സി കോഡിനേറ്റർ ഡോ. പി പി ഷഫീക്ക്, അജീസ് പാറാൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315413/paral-darul-irshad-arabic-college-receives-recognition-office-bearers-receive-ministers-excellence-award)