---
title: "തളിപ്പറമ്പിൽ ഇലക്ട്രിക്ക് പോസ്റ്റും, വീട്ടുമതിലും തകർത്ത് നിർത്താതെ പോയ കാർ സമർത്ഥമായ അന്വേഷണത്തിലൂടെ കണ്ടെത്തി."
english_title: "A car that crashed into an electric pole and a house wall in Taliparambi and didn't stop was found through a clever investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315354/a-car-that-crashed-into-an-electric-pole-and-a-house-wall-in-taliparambi-and-didnt-stop-was-found-through-a-clever-investigation"
published_at: "2025-09-17T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca734b3c731_Untitled-1_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ ഇലക്ട്രിക്ക് പോസ്റ്റും, വീട്ടുമതിലും തകർത്ത് നിർത്താതെ പോയ കാർ സമർത്ഥമായ അന്വേഷണത്തിലൂടെ കണ്ടെത്തി.

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് തലോറയിൽ വൈദ്യുതി തൂണും,വീടിൻ്റെ മതിലും തകർത്ത് നിർത്താതെ പോയ വാഹനം സമർത്ഥമായ അന്വേഷണത്തിലൂടെ കണ്ടെത്തി തളിപ്പറമ്പ പോലീസ്. കണ്ണഞ്ചിറയിലെ റിട്ട. കെ.എസ്.ഇ.ബി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ ശശീന്ദ്രൻ്റെ വീടിന് മുന്നിൽ കഴിഞ്ഞ 12ന് പുലർച്ചെ 1.40ഓടെയാണ് അപകടം സംഭവിച്ചത്.

## Article Content

കണ്ണൂർ : തളിപ്പറമ്പ് തലോറയിൽ വൈദ്യുതി തൂണും,വീടിൻ്റെ മതിലും തകർത്ത് നിർത്താതെ പോയ വാഹനം സമർത്ഥമായ അന്വേഷണത്തിലൂടെ കണ്ടെത്തി തളിപ്പറമ്പ പോലീസ്. കണ്ണഞ്ചിറയിലെ റിട്ട. കെ.എസ്.ഇ.ബി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ ശശീന്ദ്രൻ്റെ വീടിന് മുന്നിൽ കഴിഞ്ഞ 12ന് പുലർച്ചെ 1.40ഓടെയാണ് അപകടം സംഭവിച്ചത്.

തളിപ്പറമ്പിൽ നിന്ന് കുറ്റേരി ഭാഗത്തേക്ക് പോവുന്ന വാഹനമാണ് അപകടം വരുത്തിയതെന്ന് മനസിലായിരുന്നു. അപകടത്തിൽ വീടിന് മുന്നിലെ വൈദ്യുതി തൂണും മതിലും തകരുകയും വാഹനം നിർത്താതെ പോവുകയും ചെയ്ത‌തിനെത്തുടർന്ന് ശശീന്ദ്രൻ തളിപ്പറമ്പ പോലീസിൽ പരാതി നൽകി.

എ.എസ്.ഐ: പ്രജീഷ്, സീനിയർ സി.പി.ഒ: ഷിജോ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് അപകടം വരുത്തിയ കാർ കണ്ടെത്തിയത്.

പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് കാറിൻ്റെ സഞ്ചാരദിശ മനസിലാക്കിയത്. തുടർന്ന് ഏഴിലോടെ സർവീസ് സെന്ററിൽ വെച്ച് സ്വിഫ്റ്റ്കാർ പോലീസ് കസ്റ്റഡിയിലെടുക്കു കയായിരുന്നു. തിരുവട്ടൂർ സ്വദേശിയുടേതാണ് കാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315354/a-car-that-crashed-into-an-electric-pole-and-a-house-wall-in-taliparambi-and-didnt-stop-was-found-through-a-clever-investigation)