---
title: "കണ്ണൂരിൽ വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി വീട്ടുപകരണങ്ങൾ നശിപ്പിച്ചു ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Wild boar ran into house in Kannur, destroyed household items; family barely escaped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315293/wild-boar-ran-into-house-in-kannur-destroyed-household-items-family-barely-escaped"
published_at: "2025-09-17T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca2e3edc557_cdcdcd.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി വീട്ടുപകരണങ്ങൾ നശിപ്പിച്ചു ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** കണ്ണൂർ:കണ്ണൂർ മയ്യിൽ വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി നശിപ്പിച്ചത് പതിനായിരത്തോളം രൂപയുടെ ഉപകരണങ്ങൾ. നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ സി.വി. അനിൽകുമാറിൻ്റെ വീട്ടിലേക്കാണ് കാട്ടുപന്നി കയറിയത്.

## Article Content

കണ്ണൂർ:കണ്ണൂർ മയ്യിൽ വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി നശിപ്പിച്ചത് പതിനായിരത്തോളം രൂപയുടെ ഉപകരണങ്ങൾ. നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ സി.വി. അനിൽകുമാറിൻ്റെ വീട്ടിലേക്കാണ് കാട്ടുപന്നി കയറിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. ഈ സമയം അനിൽ കുമാറിന്റെ അമ്മ കെ.ടി.ചന്ദ്രമതിയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും ആക്രമിക്കാനൊരുങ്ങുന്നതിനിടെ കിടപ്പുമുറിയിൽ കയറി വാതിലടച്ചതിനാൽ അപായമുണ്ടായില്ല. പൂജാ മുറിയിലെത്തിയ കാട്ടുപന്നി ഫോട്ടോകളും മറ്റു സാമഗ്രികളും തട്ടി താഴെയിട്ടു.

അലമാരയുടെ ഗ്ലാസും കുത്തി താഴെയിട്ടു. ഇതിനിടെ പന്നിക്ക് മുറിവേറ്റ് മുറിയിലാകെ ചോരവീണു. തുടർന്ന് അയൽവാസികളെത്തിയതോടെയാണ് പന്നി വീട്ടിൽനിന്ന് ഇറങ്ങിയോടിയത്. നാറാത്ത് പഞ്ചായത്തിലെ ഓണപ്പറമ്പ്, മുണ്ടോൻ വയൽ, നാറാത്ത് ടൗണിന് സമീപം എന്നിവിടങ്ങളിൽ അടുത്തകാലത്ത് കാട്ടുപന്നികൾ പെരുകിയതായി പ്രദേശവാസിയായ പി.പി.സോമൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315293/wild-boar-ran-into-house-in-kannur-destroyed-household-items-family-barely-escaped)