---
title: "കതിരൂരിൽ സിപിഎം പ്രവർത്തകരെ   അക്രമിച്ച സംഭവത്തിൽ 5 ബിജെപി പ്രവർത്തകർക്കെതിരെ  കേസ് ; രണ്ട് പേർ അറസ്റ്റിൽ"
english_title: "Case filed against 5 BJP workers in Kathiroor attack; two arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315281/case-filed-against-5-bjp-workers-in-kathiroor-attack-two-arrested"
published_at: "2025-09-17T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca27fc31797_Untitled-1_copy.jpg"
keywords: []
---

# കതിരൂരിൽ സിപിഎം പ്രവർത്തകരെ   അക്രമിച്ച സംഭവത്തിൽ 5 ബിജെപി പ്രവർത്തകർക്കെതിരെ  കേസ് ; രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** പാനൂർ : സിപിഎം ചാടാലപ്പുഴ ബ്രാഞ്ച് സെക്രട്ടറി കടമ്പിൽ മോഹനൻ, സഹപ്രവർത്തകൻ സി.കെ.ഷാനവാസ് എന്നിവരെ ആക്രമിച്ച കേസിൽ അഞ്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകർ ക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു. ഇതിൽ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഡയമണ്ട് മുക്കിലെ നടേശൻ എന്ന അക്ഷയ് , പറാംകുന്നിലെ സജിത്ത് എന്നിവരെയാണ് കതിരൂർ എസ്എച്ച്ഒ അരുൺദാസ്, എസ്ഐ ഐ. ജീവാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

## Article Content

പാനൂർ : സിപിഎം ചാടാലപ്പുഴ ബ്രാഞ്ച് സെക്രട്ടറി കടമ്പിൽ മോഹനൻ, സഹപ്രവർത്തകൻ സി.കെ.ഷാനവാസ് എന്നിവരെ ആക്രമിച്ച കേസിൽ അഞ്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകർ ക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു. ഇതിൽ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഡയമണ്ട് മുക്കിലെ നടേശൻ എന്ന അക്ഷയ് , പറാംകുന്നിലെ സജിത്ത് എന്നിവരെയാണ് കതിരൂർ എസ്എച്ച്ഒ അരുൺദാസ്, എസ്ഐ ഐ. ജീവാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മോഹനനെയും ഷാനവാസിനെയും തിങ്കളാഴ്ച രാത്രി കതിരൂർ വേളൂർ ലക്ഷംവീട് ഉന്നതി ക്ക് സമീപത്തുനിന്ന് വാഹനം തടഞ്ഞ് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരെയും തലശ്ശേരി സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കക്കറയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. എം.സി. പവിത്രൻ, എ.വാസു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315281/case-filed-against-5-bjp-workers-in-kathiroor-attack-two-arrested)