---
title: "പാനൂർ നഗരസഭക്ക് മുന്നിലെ  ജനവിരുദ്ധ സമരത്തിൽ നിന്നും എൽഡിഎഫ് പിന്മാറണമെന്ന് നഗരസഭാധ്യക്ഷൻ കെ.പി ഹാഷിം"
english_title: "Municipal Chairman KP Hashim asks LDF to withdraw from anti-people protest in front of Panur Municipality"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315249/municipal-chairman-kp-hashim-asks-ldf-to-withdraw-from-anti-people-protest-in-front-of-panur-municipality"
published_at: "2025-09-16T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c98c01a3704_Untitled-2_copy.jpg"
keywords: []
---

# പാനൂർ നഗരസഭക്ക് മുന്നിലെ  ജനവിരുദ്ധ സമരത്തിൽ നിന്നും എൽഡിഎഫ് പിന്മാറണമെന്ന് നഗരസഭാധ്യക്ഷൻ കെ.പി ഹാഷിം

> **Lead Summary:** പാനൂർ:വോട്ടർ പട്ടിക അട്ടിമറിച്ചെന്ന് ആരോപിച്ചു കൊണ്ട് പാനൂർ നഗരസഭക്ക് മുൻപിൽ സി.പി.എം നടത്തുന്ന ജന വിരുദ്ധ സമരത്തിൽ നിന്ന് പിൻമാറണമെന്ന് നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ആവശ്യപ്പെട്ടു

## Article Content

പാനൂർ:വോട്ടർ പട്ടിക അട്ടിമറിച്ചെന്ന് ആരോപിച്ചു കൊണ്ട് പാനൂർ നഗരസഭക്ക് മുൻപിൽ സി.പി.എം നടത്തുന്ന ജന വിരുദ്ധ സമരത്തിൽ നിന്ന് പിൻമാറണമെന്ന് നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ആവശ്യപ്പെട്ടു

ജനങ്ങൾക്ക് ഓഫീസിൽ നിന്നുള്ള ലഭിക്കുന്ന സേവനങ്ങൾപ്പോലും തടസപ്പെടുത്തുന്ന രീതിയിൽ ഉപരോധം അടക്കമുള്ള സമരം നടത്തികൊണ്ടിരിക്കുകയാണ് സി.പി.എം.

സർക്കാർ അധികാരം ദുർവിനിയോഗം ചെയ്ത് തികച്ചും അശാസ്ത്രീയമായി നഗരസഭയിലെ വാർഡുകൾ വിഭജനം നടത്തിയത് സി.പി.എം ആണ്. എന്നിട്ടും പാനൂർ മുൻസിപ്പാലിറ്റിയിൽ വിജയിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയപ്പോഴാണ് നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ സി.പി.എമ്മും ഇടതുപക്ഷവും സമരം നടത്തുന്നത്. സംസ്ഥാനസർക്കാറിൻ്റെ ജനദ്രോഹ നയങ്ങളിൽ പൊറുതിമുട്ടിയ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഈ സമരമെന്ന് സംശയമുണ്ട്.

നഗരസഭയിലെത്തുന്ന സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന ഈ സമരത്തിൽ നിന്ന് സി.പി.എമ്മും ഇടത് പക്ഷവും പിൻമാറണം.

കെ.പി ഹാഷിം

ചെയർമാൻ

പാനൂർ നഗരസഭ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315249/municipal-chairman-kp-hashim-asks-ldf-to-withdraw-from-anti-people-protest-in-front-of-panur-municipality)