---
title: "പാനൂർ ഉൾപ്പടെ 20 നഗരസഭകൾക്ക് നാളെ നിർണായക ദിനം ; അശാസ്ത്രീയ വാർഡ് വിഭജനമെന്ന ഹരജിയിൽ    സുപ്രീംകോടതി  വിധി നാളെ"
english_title: "Tomorrow is a crucial day for 20 municipalities including Panur; Supreme Court verdict on petition alleging unscientific ward division tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315244/tomorrow-is-a-crucial-day-for-20-municipalities-including-panur-supreme-court-verdict-on-petition-alleging-unscientific-ward-division-tomorrow"
published_at: "2025-09-16T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c98463bf98c_Untitled-2_copy.jpg"
keywords: []
---

# പാനൂർ ഉൾപ്പടെ 20 നഗരസഭകൾക്ക് നാളെ നിർണായക ദിനം ; അശാസ്ത്രീയ വാർഡ് വിഭജനമെന്ന ഹരജിയിൽ    സുപ്രീംകോടതി  വിധി നാളെ

> **Lead Summary:** പാനൂർ: അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെ തിരെ യു.ഡി.എഫ് നൽകിയ അപ്പീൽ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. പുതിയ സെൻസസ് നടത്താതെ വാർഡ് വിഭജനം നടത്തിയതിനെതിരെയാണ് നഗരസഭകളിലെ യു.ഡി.എഫ് നേതാക്കൾ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

## Article Content

പാനൂർ: അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെ തിരെ യു.ഡി.എഫ് നൽകിയ അപ്പീൽ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. പുതിയ സെൻസസ് നടത്താതെ വാർഡ് വിഭജനം നടത്തിയതിനെതിരെയാണ് നഗരസഭകളിലെ യു.ഡി.എഫ് നേതാക്കൾ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാരിൻ്റെ വാർഡ് വിഭജനം റദാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇത് ചോദ്യംചെയ്‌തുകൊണ്ടാണ് യു.ഡി.എഫ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ നടന്ന സെൻസസിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ

വാർഡുകൾ രൂപീകരിച്ചതെന്നും ഇതിനുശേഷം സെൻസസ് നടക്കാത്ത സാഹചര്യത്തിൽ ഇപ്പോൾ നടപ്പിലാക്കിയ വാർഡ് വിഭജനം റദാക്കണമെന്നാണ് യു.ഡി.എഫിൻ്റെ ആവശ്യം. ഹർജി അനുവദിക്കുക യാണെങ്കിൽ 2020ലെ വാർഡുകൾ പ്രകാരം കേരളത്തിൽ തദേശസ്വയംഭരണ തിരഞ്ഞെ ടുപ്പ് നടത്തേണ്ടിവരും. പാനൂർ, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം ഉൾപ്പടെ 20 നഗരസഭകൾക്കാണ് വിധി നിർണായകം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315244/tomorrow-is-a-crucial-day-for-20-municipalities-including-panur-supreme-court-verdict-on-petition-alleging-unscientific-ward-division-tomorrow)