---
title: "ചമ്പാട് ഓട്ടോ ഡ്രൈവർമാർ  നട്ടുവളർത്തിയ ആൽമരം നശിപ്പിച്ചതായി പരാതി ;  ആൽമരം നട്ടത് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ"
english_title: "Complaint that banyan trees planted by auto drivers in Chambad were destroyed; The banyan trees were planted on the last Environment Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315220/complaint-that-banyan-trees-planted-by-auto-drivers-in-chambad-were-destroyed-the-banyan-trees-were-planted-on-the-last-environment-day"
published_at: "2025-09-16T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c970642c620_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് ഓട്ടോ ഡ്രൈവർമാർ  നട്ടുവളർത്തിയ ആൽമരം നശിപ്പിച്ചതായി പരാതി ;  ആൽമരം നട്ടത് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ

> **Lead Summary:**  ചമ്പാട്: കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ചമ്പാട് അരയാക്കൂലിലെ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തായി ഡ്രൈവർമാരും, വ്യാപാരികളും ചേർന്ന് ആൽമരം നട്ടത്.

## Article Content

 ചമ്പാട്: കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ചമ്പാട് അരയാക്കൂലിലെ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തായി ഡ്രൈവർമാരും, വ്യാപാരികളും ചേർന്ന് ആൽമരം നട്ടത്.

ദിവസവും ഇവർ ഊഴമിട്ട് പരിപാലിക്കുകയും ചെയ്തിരുന്നു. ഈ ആൽമരമാണ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്. പരിസ്ഥിതി ദ്രോഹികളായ സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയണമെന്നും, ഒറ്റപ്പെടുത്തണമെന്നും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ അരയാക്കൂൽ ഡിവിഷൻ പ്രസിഡൻ്റ് കലേഷ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315220/complaint-that-banyan-trees-planted-by-auto-drivers-in-chambad-were-destroyed-the-banyan-trees-were-planted-on-the-last-environment-day)