---
title: "ഡോ.എ.പി ഷമീർ കല്ലിക്കണ്ടി എൻ.എ.എം കോളേജ് പ്രിൻസിപ്പൽ ; മാധ്യമ പ്രവർത്തകർക്കും അഭിമാനം"
english_title: "Dr. A.P. Shameer Kallikandi NAM College Principal; Media workers are also proud"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315075/dr-ap-shameer-kallikandi-nam-college-principal-media-workers-are-also-proud"
published_at: "2025-09-16T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8f18cdbb2d_Untitled-2_copy.jpg"
keywords: []
---

# ഡോ.എ.പി ഷമീർ കല്ലിക്കണ്ടി എൻ.എ.എം കോളേജ് പ്രിൻസിപ്പൽ ; മാധ്യമ പ്രവർത്തകർക്കും അഭിമാനം

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ എ എം കോളജ് പ്രിൻസിപ്പാളായി ഡോ. എ.പി ഷമീർ ചുമതലയേറ്റു. കമ്പ്യൂട്ടർ സയൻസ് അധ്യാപകനായി 2022 ലാണ് ഷമീർ കല്ലിക്കണ്ടി കോളേജിലെത്തുന്നത്.

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ എ എം കോളജ് പ്രിൻസിപ്പാളായി ഡോ. എ.പി ഷമീർ ചുമതലയേറ്റു. കമ്പ്യൂട്ടർ സയൻസ് അധ്യാപകനായി 2022 ലാണ് ഷമീർ കല്ലിക്കണ്ടി കോളേജിലെത്തുന്നത്.

മാധ്യമ പ്രവർത്തന രംഗത്തും ശോഭിച്ചിട്ടുണ്ട്. കടവത്തൂർ പുഞ്ചിരി കലാകായിക വേദിയുടെ ഭാരവാഹിയാണ്. കോളേജിൽ എൻ.എസ്.എസ് ആരംഭിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഷമീറിന് കേണൽ പദവിയും ലഭിച്ചിട്ടുണ്ട്.

സ്ഥാനാരോഹണ ചടങ്ങിൽ കോളേജ് കമ്മിറ്റി പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ്, ജനറൽ സിക്രട്ടറി പി.പി.എ ഹമീദ്,സിക്രട്ടറി സമീർ പറമ്പത്ത് തുടങ്ങിയവരടക്കം ഒട്ടേറെ പ്രമുഖർ പങ്കടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315075/dr-ap-shameer-kallikandi-nam-college-principal-media-workers-are-also-proud)