---
title: "ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര തുടങ്ങി ;  പാനൂർ - ചമ്പാട്  റോഡിൽ ഗതാഗത നിയന്ത്രണം"
english_title: "Sri Krishna Jayanti procession begins; Traffic restrictions on Panur-Chambad road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314827/sri-krishna-jayanti-procession-begins-traffic-restrictions-on-panur-chambad-road"
published_at: "2025-09-14T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6d7980cd27_wcwcw.jpg"
keywords: []
---

# ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര തുടങ്ങി ;  പാനൂർ - ചമ്പാട്  റോഡിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** പാനൂർ:ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് തുടക്കമായതോടെ പാനൂർ - ചമ്പാട് റോഡിൽ ഗതാഗത നിയന്ത്രണം. ഘോഷയാത്ര രാത്രിയോടെ മാത്രമെ ടൗണിൽ എത്തിച്ചേരു. ഘോഷയാത്രകൾ സംഗമിക്കുന്നതോടെ പാനൂരും ഗതാഗതകുരുക്കിലമരും.

## Article Content

പാനൂർ:ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് തുടക്കമായതോടെ പാനൂർ - ചമ്പാട് റോഡിൽ ഗതാഗത നിയന്ത്രണം. ഘോഷയാത്ര രാത്രിയോടെ മാത്രമെ ടൗണിൽ എത്തിച്ചേരു. ഘോഷയാത്രകൾ സംഗമിക്കുന്നതോടെ പാനൂരും ഗതാഗതകുരുക്കിലമരും.

പന്ന്യന്നൂർ -പാനൂർ -എലാങ്കോട് പാട്യം-മൊകേരി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ അരയാക്കൂലിൽ നിന്നും മാക്കൂൽ പീടികയിൽ നിന്നും ആരംഭിച്ച രണ്ട് മഹാ ശോഭായാത്രകൾ പാനൂർ ടൌണിൽ സംഗമിക്കും. അരയാക്കൂലിൽ റിട്ട :ടെലികോം എൻജിനീയർ എം വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.കെ പ്രകാശൻ, ജിരൺ പ്രസാദ്, കെ സിദ്ധാർത്ഥ്, പി പി ഗീതിൻ, മിഥുൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314827/sri-krishna-jayanti-procession-begins-traffic-restrictions-on-panur-chambad-road)