---
title: "ചൊക്ലിയിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ; യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for selling ganja from home in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314669/youth-arrested-for-selling-ganja-from-home-in-chokli"
published_at: "2025-09-13T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c58429c4597_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ; യുവാവ് അറസ്റ്റിൽ

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ കഞ്ചാവ് ഉപയോഗവും, വിൽപ്പനയും തൊഴിലാക്കിയ യുവാവ് അറസ്റ്റിൽ. ചൊക്ലി നിടുമ്പ്രത്തെ കിഴക്കു വയൽ മാധവി ഹൗസിൽ സമീർ ആണ് അറസ്റ്റിലായത്.

## Article Content

ചൊക്ലി: ചൊക്ലിയിൽ കഞ്ചാവ് ഉപയോഗവും, വിൽപ്പനയും തൊഴിലാക്കിയ യുവാവ് അറസ്റ്റിൽ. ചൊക്ലി നിടുമ്പ്രത്തെ കിഴക്കു വയൽ മാധവി ഹൗസിൽ സമീർ ആണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചൊക്ലി എസ്.ഐ ആർ.രാഗേഷും, ഡാൻസാഫ് ടീം അംഗങ്ങളും വീട്ടിൽ പരിശോധനക്കെത്തിയപ്പോഴാണ് മുകൾ നിലയിൽ 30 ഓളം പോളിത്തീൻ കവറുകളിലാക്കി സൂക്ഷിച്ച അരക്കിലോ കഞ്ചാവ് കണ്ടെത്തിയത്. ഇത് തൂക്കാനുള്ള ത്രാസും ലഭിച്ചിട്ടുണ്ട്. യുവാക്കളടക്കമുള്ള ഇടപാടുകാർക്കാണ് ഇയാളുടെ വിൽപ്പന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314669/youth-arrested-for-selling-ganja-from-home-in-chokli)