---
title: "കൂത്തുപറമ്പിൽ പൊള്ളുന്ന വെയിലിൽ ഉരുകിയ ടാറിൽ  കുരുങ്ങി മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണിക്ക് 'മാർക്കി'ൻ്റെ കരുതലിൽ  പുതുജീവൻ."
english_title: "A mute swan, trapped in molten tar in the scorching sun at Koothuparamba, has been given a new lease of life thanks to the care of 'Mark'."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314582/a-mute-swan-trapped-in-molten-tar-in-the-scorching-sun-at-koothuparamba-has-been-given-a-new-lease-of-life-thanks-to-the-care-of-mark"
published_at: "2025-09-13T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c52145b9cdf_Untitled-3_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ പൊള്ളുന്ന വെയിലിൽ ഉരുകിയ ടാറിൽ  കുരുങ്ങി മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണിക്ക് 'മാർക്കി'ൻ്റെ കരുതലിൽ  പുതുജീവൻ.

> **Lead Summary:** കൂത്ത്പറമ്പ്: കൂത്തുപറമ്പിൽ പൊള്ളുന്ന വെയിലിൽ ഉരുകിയ ടാറിൽ കുരുങ്ങി മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണിക്ക് പുതുജീവൻ.

## Article Content

കൂത്ത്പറമ്പ്: കൂത്തുപറമ്പിൽ പൊള്ളുന്ന വെയിലിൽ ഉരുകിയ ടാറിൽ കുരുങ്ങി മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണിക്ക് പുതുജീവൻ.

  കൂത്ത്പറമ്പ് കോട്ടയം പൊയിലിൽ റോഡ് പണിക്കായി എത്തിച്ച ടാർ വീപ്പയിൽ കുരുങ്ങി മരണത്തോട് മല്ലടിച്ച ഉടുമ്പിനാണ് മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരിയുടെ സഹായത്താൽ പുതുജീവൻ ലഭിച്ചത്.

കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പിനടുത്ത് കോട്ടയം പൊയിലിൽ ടാർ വീപ്പക്കകത്ത് കുരുങ്ങിയ ഉടുമ്പിനെ നാട്ടുകാർ കാണുന്നത്. വിശപ്പും ദാഹവും കാരണം വലഞ്ഞ ഉടുമ്പിൻ്റെ അവസ്ഥനാട്ടുകാരിലും ദൈന്യതയുളവാക്കി. സ്ഥലത്തെത്തിയ പൊതുപ്രവർത്തകൻ പാലക്കണ്ടി രമേശൻ കണ്ണവം ഫോറസ്റ്റ് വാച്ചറും, കണ്ണൂർ വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ ബിജിലേഷ് കോടിയേരിയെ വിവരമറിയിച്ചു.

ഉടൻ സ്ഥലത്തെത്തിയ ബിജിലേഷ് നാട്ടുകാരുടെ സഹായത്തോടെ ഉടുമ്പിനെ പുറത്തെടുത്ത് പച്ചെണ്ണ ഉപയോഗിച്ച് ടാർ നീക്കം ചെയ്യുകയായിരുന്നു. ഏറെ നേരം പണിപ്പെട്ട് ശരീരത്തിൽ നിന്നും ടാർ നീക്കം ചെയ്ത് ഉടുമ്പിനെ രക്ഷപ്പെടുത്തി. പിന്നീട് ഉടുമ്പിനെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314582/a-mute-swan-trapped-in-molten-tar-in-the-scorching-sun-at-koothuparamba-has-been-given-a-new-lease-of-life-thanks-to-the-care-of-mark)