---
title: "പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറി  ആക്കിയ സംഭവത്തെ  ന്യായീകരിച്ച് എം വി ജയരാജൻ ; അമൽ ബാബുവിന് നേരിട്ട് പങ്കില്ലെന്നും, പൊലീസ് റിപ്പോർട്ട് വസ്തുതയല്ലെന്നും എം വി"
english_title: "MV Jayarajan justifies the incident of making the accused in the Panur bomb blast case the branch secretary; MV says that Amal Babu was not directly involved and the police report is not true"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314473/mv-jayarajan-justifies-the-incident-of-making-the-accused-in-the-panur-bomb-blast-case-the-branch-secretary-mv-says-that-amal-babu-was-not-directly-involved-and-the-police-report-is-not-true"
published_at: "2025-09-12T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4380ac2447_Untitled-2_copy.jpg"
keywords: []
---

# പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറി  ആക്കിയ സംഭവത്തെ  ന്യായീകരിച്ച് എം വി ജയരാജൻ ; അമൽ ബാബുവിന് നേരിട്ട് പങ്കില്ലെന്നും, പൊലീസ് റിപ്പോർട്ട് വസ്തുതയല്ലെന്നും എം വി

> **Lead Summary:** പാനൂർ: ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ ബാബുവിനെ സി പി എം ബ്രാഞ്ച് സെക്രട്ടറി ആക്കിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. അമൽ ബാബുവിന് ബോംബ് സ്ഫോടനത്തിൽ നേരിട്ട് പങ്കില്ലെന്നാണ് എം വി ജയരാജന്റെ വാദം.

## Article Content

പാനൂർ: ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ ബാബുവിനെ സി പി എം ബ്രാഞ്ച് സെക്രട്ടറി ആക്കിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. അമൽ ബാബുവിന് ബോംബ് സ്ഫോടനത്തിൽ നേരിട്ട് പങ്കില്ലെന്നാണ് എം വി ജയരാജന്റെ വാദം.

അമൽ ബാബു സ്ഫോടന സ്ഥലത്ത് പോയത് കൊണ്ടാണ് പ്രതിയാക്കിയത്, പിന്നീടുള്ള അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. അതിന്റെ ഭാഗമായി പാർട്ടി അമൽ ബാബുവിനെതിരെ എടുത്ത നടപടിയുടെ കാലാവധി തീർന്നു. അമൽ ബാബു പ്രതിയാണെന്നുള്ള പൊലീസ് റിപ്പോർട്ട് വസ്‌തുതയല്ലെന്നും എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

മീത്തലെ കുന്നോത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് പാനൂർ ബോംബ് കേസിലെ പ്രതിയായ അമൽ ബാബുവിനെ തിരഞ്ഞെടുത്തത്. 2024 ഏപ്രിൽ 5ന് നടന്ന സ്ഫോടനത്തിൽ മുളിയാത്തോട് സ്വദേശി ഷെറിൽ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ അന്ന് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമൽ ബാബു സ്ഫോടന ശേഷം ബാക്കിയായ ബോംബുകൾ ഒളിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എതിരാളികളായ ഗുണ്ടാസംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ പന്ത്രണ്ട് പേരായിരുന്നു പ്രതികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314473/mv-jayarajan-justifies-the-incident-of-making-the-accused-in-the-panur-bomb-blast-case-the-branch-secretary-mv-says-that-amal-babu-was-not-directly-involved-and-the-police-report-is-not-true)