---
title: "പാനൂർ നഗരസഭയിൽ യുഡിഎഫിൻ്റെ വോട്ടുകൊള്ള ; 15 മുതൽ എൽ.ഡി.എഫിൻ്റെ  അനിശ്ചിതകാല ഉപരോധ സമരം"
english_title: "UDF votes stolen in Panur Municipality; LDF to launch indefinite strike from 15th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314469/udf-votes-stolen-in-panur-municipality-ldf-to-launch-indefinite-strike-from-15th"
published_at: "2025-09-12T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c43322ab507_Untitled-1_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിൽ യുഡിഎഫിൻ്റെ വോട്ടുകൊള്ള ; 15 മുതൽ എൽ.ഡി.എഫിൻ്റെ  അനിശ്ചിതകാല ഉപരോധ സമരം

> **Lead Summary:** പാനൂർ:പാനൂർ നഗരസഭയിലെ ചില ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിക്കൊണ്ട് യു ഡിഎഫ് ഭരണ നേതൃത്വം വോട്ടർ പട്ടിക വ്യാപകമായി അട്ടിമറിച്ചിരിക്കുകയാണെന്നു ത് സംബന്ധിച്ചു പരിശോധന നടത്തി അടിയന്തിരമായി തിരുത്തലുകൾ നടത്തണമെന്നാ വശ്യപ്പെട്ട് എൽ.ഡി.എഫ് 15 മുതൽ നഗരസഭാ ഓഫീസിന് മുന്നിൽ അനിശ്ചിതകാല ഉപ രോധസമരമാരംഭിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പാനൂർ:പാനൂർ നഗരസഭയിലെ ചില ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിക്കൊണ്ട് യു ഡിഎഫ് ഭരണ നേതൃത്വം വോട്ടർ പട്ടിക വ്യാപകമായി അട്ടിമറിച്ചിരിക്കുകയാണെന്നു ത് സംബന്ധിച്ചു പരിശോധന നടത്തി അടിയന്തിരമായി തിരുത്തലുകൾ നടത്തണമെന്നാ വശ്യപ്പെട്ട് എൽ.ഡി.എഫ് 15 മുതൽ നഗരസഭാ ഓഫീസിന് മുന്നിൽ അനിശ്ചിതകാല ഉപ രോധസമരമാരംഭിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡിലിമിറ്റേഷൻ കമ്മിറ്റി അംഗീകരിച്ച് വിജ്ഞാപനം ചെയ്ത‌ വാർഡ് അതിർത്തികൾ ലംഘിച്ചു യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന വോട്ടർമാരുടെ വീടുകൾ ചില വാർഡുകളിൽ കുത്തി കയറ്റിയ നിലയിലാണ്. ഇതിനുവേണ്ടി റവന്യൂ വില്ലേജ് അതിർത്തികൾ മറികടന്നും വോട്ടർമാരെ തിരുകി കയറ്റുന്ന നിലപോലും ഉണ്ടായിരിക്കുക യാണെന്നും ചൂണ്ടിക്കാട്ടി.

വാർഡ് പുനർ വിഭജനം നടത്തി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്ന അതിർത്തികളോ, വീടുകളോ പരിഗണിക്കാതെ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിലവിൽ പല വാർഡുകളുമുള്ളത്. പെരിങ്ങളം വില്ലേജിലുള്ള മുപ്പത്തിനാലാം വാർഡി (കനകമല) ലേക്ക് പെരിങ്ങത്തൂർ വില്ലേജിലെ പത്തൊൻപതാം വാർഡിൽ (തോക്കോട്ടു വയൽ) നിന്നും വില്ലേജ് അതിർത്തി ലംഘിച്ചു 63 വോട്ടുകളാണ് തിരുകി കയറ്റിയത്. പത്തൊൻപതാം വാർഡിലെക്ക് 23, 31,32,33 വാർഡുകളിലുള്ള 350 വോട്ടുകളാണ് അട്ടിമറി നടത്തി തിരുകി കയറ്റിയത്. ഇരുപത്തിയെട്ടാം വാർഡിലുള്ള കുയ്യാലിൽ സുനിൽകുമാറിന്റെ വോട്ട് 28 ലും ഭാര്യ അനില കുമാരിയുടെയും, മകൾ വൈഷ്‌ണവിയുടെയും വോട്ടുകൾ ഇരുപ ത്തിയൊൻപതാം വാർഡിലുമാണുള്ളത്.

ഇത്തരത്തിൽ നിരവധി ക്രമക്കേടുകളും, അട്ടിമറികളുമാണ് തങ്ങൾക്കനുകൂലമാവും എന്ന ധാരണയിൽ യുഡിഎഫ് നഗരസഭയിലെ മിക്ക വാർഡുകളിലും നടത്തി യിരിക്കുന്നത്. നഗരസഭ ചെയർമാനും, മുൻ ചെയർമാനുമുൾപ്പെടെയുള്ളവരാണ് ഈ അട്ടിമറിക്ക് നേതൃത്വം നൽകിയിരിക്കുന്നതെന്നും പറഞ്ഞു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്നെ എൽഡിഎഫ് നേതാക്കളും കൗൺസിലർമാരും രേഖാമൂലം പരാതികൾ ഉന്നയിച്ചിരുന്നു. എന്നിട്ടും യുഡിഎഫ് നേതൃത്വത്തിൻ്റെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി നഗരസഭയിലെ ചില ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയാണ് നിയമവിരുദ്ധമായ തിരിമറി നടത്തിയിരിക്കുന്നത്. ഇത് നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാ ണ്.ഇതിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം സംഘടിപ്പിക്കും. ജനാധിപത്യ ധ്വംസനത്തിനും വോട്ടു കൊള്ളക്കുമെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും, നിയമപരമായി നേരിടുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ കെഇ കുഞ്ഞബ്ദുള്ള, വിപി പ്രേമകൃഷ്ണൻ, കെകെ ബാലൻ, കെപി യൂസഫ്, പി കെ രാജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314469/udf-votes-stolen-in-panur-municipality-ldf-to-launch-indefinite-strike-from-15th)