---
title: "മാഹിയിൽ പോയി മദ്യപിക്കാൻ ബൈക്ക് കൊടുക്കാത്തതിൽ വൈരാഗ്യം ; അഴിയൂരിൽ മാരകായുധങ്ങളുമായി  യുവാവിനെ തടഞ്ഞു നിർത്തി കാലൊടിച്ച കേസിൽ പ്രതി പിടിയിൽ"
english_title: "Anger over not being given a bike to go to Mahe to drink; Accused arrested in case of stopping a youth with deadly weapons in Azhiyur and breaking his leg"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314413/anger-over-not-being-given-a-bike-to-go-to-mahe-to-drink-accused-arrested-in-case-of-stopping-a-youth-with-deadly-weapons-in-azhiyur-and-breaking-his-leg"
published_at: "2025-09-12T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3eb9a92a60_68c3de59ec388_ghfgh.jpg"
keywords: []
---

# മാഹിയിൽ പോയി മദ്യപിക്കാൻ ബൈക്ക് കൊടുക്കാത്തതിൽ വൈരാഗ്യം ; അഴിയൂരിൽ മാരകായുധങ്ങളുമായി  യുവാവിനെ തടഞ്ഞു നിർത്തി കാലൊടിച്ച കേസിൽ പ്രതി പിടിയിൽ

> **Lead Summary:** മാഹി:അഴിയൂരിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. അഴിയൂർ കോറോത്ത് റോഡിലുള്ള യുവാവിനെ മാരകായുധങ്ങളുമായി തടഞ്ഞ് നിർത്തി ആക്രമിച്ച് തലയ്ക്കും കാലിലെ എല്ല് പൊട്ടുന്ന രീതിയിൽ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത അഞ്ജിത്ത് നെയാണ് ചേമ്പാല എസ് ഐ മഹേന്ദ്രൻ ബി യും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

മാഹി:അഴിയൂരിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. അഴിയൂർ കോറോത്ത് റോഡിലുള്ള യുവാവിനെ മാരകായുധങ്ങളുമായി തടഞ്ഞ് നിർത്തി ആക്രമിച്ച് തലയ്ക്കും കാലിലെ എല്ല് പൊട്ടുന്ന രീതിയിൽ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത അഞ്ജിത്ത് നെയാണ് ചേമ്പാല എസ് ഐ മഹേന്ദ്രൻ ബി യും സംഘവും അറസ്റ്റ് ചെയ്തത്.

2025 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മാഹിയിൽ പോയി മദ്യപിക്കുന്നതിനായി ബൈക്ക് ആവശ്യപ്പെട്ടതിൽ കൊടുക്കാതിരുന്ന പരാതിക്കാരനെ ഇരുമ്പു കട്ടയും ഇരുമ്പു പൈപ്പും മാരകായുധങ്ങളുമായി പ്രതികളായ അൻജിത്തും മുഹമ്മദ് അലി റിഹാൻ എന്നയാളും വഴിയിൽ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കാലിനും ഗുരുതരമായി പരിക്ക് പറ്റിയ പരാതിക്കാരനെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സ തേടി കാലിലെ എല്ല് പൊട്ടിയതിൽ ശസ്ത്രക്രിയ നടത്തി ചികിത്സ ചെയ്‌തു വരികയാണ്. സംഭവ ശേഷം ആന്ധ്രപ്രദേശിലേക്ക് കടന്ന് പോലീസിൽ നിന്നും ഒളിഞ്ഞു കഴിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314413/anger-over-not-being-given-a-bike-to-go-to-mahe-to-drink-accused-arrested-in-case-of-stopping-a-youth-with-deadly-weapons-in-azhiyur-and-breaking-his-leg)