---
title: "ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ   കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം"
english_title: "Fiancee and groom die in tragic car-motorcycle collision ahead of December wedding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314312/fiancee-and-groom-die-in-tragic-car-motorcycle-collision-ahead-of-december-wedding"
published_at: "2025-09-12T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c38bcd4da9f_68c2d5d62c1d1_ACCDENT.jpg"
keywords: []
---

# ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ   കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം

> **Lead Summary:** മംഗളൂരുവിൽ കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് അപകടം. പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ , ശിവമോഗ താലൂക്കിലെ മട്ടിക്കോട്ടെ സ്വദേശി രേഖ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ശിക്കാരിപുര താലൂക്കിലെ അംബരഗോഡ്ലു ക്രോസിന് സമീപമായിരുന്നു അപകടം.

## Article Content

മംഗളൂരുവിൽ കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് അപകടം. പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ , ശിവമോഗ താലൂക്കിലെ മട്ടിക്കോട്ടെ സ്വദേശി രേഖ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ശിക്കാരിപുര താലൂക്കിലെ അംബരഗോഡ്ലു ക്രോസിന് സമീപമായിരുന്നു അപകടം.

ഷിരലകൊപ്പയിൽ നിന്ന് വന്ന കാർ അംബരഗോഡ്ലു ക്രോസിന് സമീപം ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തുള്ള കുളത്തിലേക്ക് വീണു. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കനത്ത മഴയെത്തുടർന്ന് വിവാഹം ഡിസംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314312/fiancee-and-groom-die-in-tragic-car-motorcycle-collision-ahead-of-december-wedding)