---
title: "പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ  വയോജന കലാമേള ആസ്വാദക മനം കവർന്നു."
english_title: "The Senior Citizens' Art Festival, which was included in the Panur Block Panchayat's annual program, captivated the audience."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314274/the-senior-citizens-art-festival-which-was-included-in-the-panur-block-panchayats-annual-program-captivated-the-audience"
published_at: "2025-09-11T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2eb49960d0_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ  വയോജന കലാമേള ആസ്വാദക മനം കവർന്നു.

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന കലാമേള ആസ്വാദക മനം കവർന്നു.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന കലാമേള ആസ്വാദക മനം കവർന്നു.

ഉല്ലാസം 2025 എന്ന പേരിലാണ് കലാമേള നടന്നത്.വയോജനങ്ങൾ തങ്ങളുടെ സർഗ്ഗാത്മകതയെ തൊട്ടുണർത്തി ആടിയും പാടിയും ഉല്ലാസം 2025 ആഘോക്ഷമാക്കി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അങ്കണത്തിൽ ഒരുക്കിയ പരിപാടി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ സുരേഷ്ബാബു നിള്ളങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ ശൈലജ അധ്യക്ഷത വഹിച്ചു. കെ പി ശശിധരൻ, ബാബു മണപ്പാട്ടി എന്നിവർ സംസാരിച്ചു. CDPO ആശാലത സ്വാഗതവും ICDS സൂപ്പർവൈസർ രതി നന്ദിയും പറഞ്ഞു.സമ്മാനദാനവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314274/the-senior-citizens-art-festival-which-was-included-in-the-panur-block-panchayats-annual-program-captivated-the-audience)