---
title: "യുഡിഫ് മുൻ കൺവീനർ പി.പി തങ്കച്ചൻ അന്തരിച്ചു"
english_title: "Former UDF convener P.P. Thankachan has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314252/former-udf-convener-pp-thankachan-has-passed-away"
published_at: "2025-09-11T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2d97e229c5_download_(6).jfif"
keywords: []
---

# യുഡിഫ് മുൻ കൺവീനർ പി.പി തങ്കച്ചൻ അന്തരിച്ചു

> **Lead Summary:** യുഡിഫ് മുൻ കൺവീനർ പി.പി തങ്കച്ചൻ അന്തരിച്ചു.83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു. വൈകുന്നേരം 4.30നായിരുന്നു അന്ത്യം.

## Article Content

യുഡിഫ് മുൻ കൺവീനർ പി.പി തങ്കച്ചൻ അന്തരിച്ചു.83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു. വൈകുന്നേരം 4.30നായിരുന്നു അന്ത്യം.

കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പ‌ീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്പീക്കറായിരുന്നു. 95ൽ ആൻ്റണി മന്ത്രിസഭയിൽ കൃഷി മന്ത്രി യായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എം എൽഎ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314252/former-udf-convener-pp-thankachan-has-passed-away)