---
title: "ദേശീയപാത നിര്‍മാണ പ്രവൃത്തിക്കിടെ  ക്രെയിന്‍ പൊട്ടിവീണ് വടകര സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം ; മരിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്  സൊസൈറ്റി   തൊഴിലാളികൾ"
english_title: "Young men from Vadakara die after crane collapses during national highway construction work; Uralungal Labor Contract Society workers die"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314201/young-men-from-vadakara-die-after-crane-collapses-during-national-highway-construction-work-uralungal-labor-contract-society-workers-die"
published_at: "2025-09-11T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c29c177367f_68c2999eaf3a6_ulcc_accident.jpg"
keywords: []
---

# ദേശീയപാത നിര്‍മാണ പ്രവൃത്തിക്കിടെ  ക്രെയിന്‍ പൊട്ടിവീണ് വടകര സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം ; മരിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്  സൊസൈറ്റി   തൊഴിലാളികൾ

> **Lead Summary:** മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശി അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശി അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

ക്രെയിന്‍ നിന്ന് ബക്കറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു . അക്ഷയ് തൽക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314201/young-men-from-vadakara-die-after-crane-collapses-during-national-highway-construction-work-uralungal-labor-contract-society-workers-die)