---
title: "കതിരൂരിൽ  മതമൈത്രിയുടെ ഓണക്കാഴ്ച..! ; മാവേലിയായി അനുഗ്രഹം ചൊരിഞ്ഞ് ഷബാദ് മുഹമ്മദലി "
english_title: "Onam celebration of religious harmony in Kathiroor..!; Shabad Muhammadali showered blessings as Maveli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314158/onam-celebration-of-religious-harmony-in-kathiroor-shabad-muhammadali-showered-blessings-as-maveli"
published_at: "2025-09-11T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c26a94ba021_Untitled-2_copy.jpg"
keywords: []
---

# കതിരൂരിൽ  മതമൈത്രിയുടെ ഓണക്കാഴ്ച..! ; മാവേലിയായി അനുഗ്രഹം ചൊരിഞ്ഞ് ഷബാദ് മുഹമ്മദലി 

> **Lead Summary:** പാനൂർ:കതിരൂർ വേറ്റുമ്മൽ ഇ.എം.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം ഇക്കുറി മതമൈത്രിയുടെ കൂടി ആഘോഷമായി. പൂക്കള മത്സരം, മാവേലിയുടെ ഗൃഹ സന്ദർശനം എന്നിവ നടന്നു. ഷബാദ് മുഹമ്മദലിയാണ് മാവേലി വേഷധാരിയായെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞത്.

## Article Content

പാനൂർ:കതിരൂർ വേറ്റുമ്മൽ ഇ.എം.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം ഇക്കുറി മതമൈത്രിയുടെ കൂടി ആഘോഷമായി. പൂക്കള മത്സരം, മാവേലിയുടെ ഗൃഹ സന്ദർശനം എന്നിവ നടന്നു. ഷബാദ് മുഹമ്മദലിയാണ് മാവേലി വേഷധാരിയായെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞത്.

ക്ലബ് ഭാരവാഹികൾക്കൊപ്പം വേഷഭൂഷാദികളോടെ ഘനഗാംഭീര്യനായ മാവേലിയായി ഷബാദ് വീടുകളിലേക്കെത്തിയപ്പോൾ വീട്ടുകാർ സെൽഫിയെടുക്കാനും തിരക്കുകൂട്ടി.

പാനൂർ - തലശേരി റൂട്ടിലോടുന്ന അക്ഷയ് ബസിലെ ക്ലീനറാണ് ഷബാദ്. ക്രിസ്മസ് ദിനത്തിൽ ക്രിസ്തുമസ് അപ്പൂപ്പനായും ഷബാദ് വേഷമണിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314158/onam-celebration-of-religious-harmony-in-kathiroor-shabad-muhammadali-showered-blessings-as-maveli)