---
title: "പെരുമ്പാമ്പിനെ കൊന്ന് ഇറച്ചിയാക്കി കറിവച്ചു ;  തളിപ്പറമ്പിൽ  രണ്ടുപേർ വനം വകുപ്പിന്റെ പിടിയിൽ"
english_title: "Forest Department arrests two people in Taliparamba for killing python, turning it into meat and making curry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314138/forest-department-arrests-two-people-in-taliparamba-for-killing-python-turning-it-into-meat-and-making-curry"
published_at: "2025-09-11T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c25d4c8e915_68c24d6f45ff2_news-card.jpg"
keywords: []
---

# പെരുമ്പാമ്പിനെ കൊന്ന് ഇറച്ചിയാക്കി കറിവച്ചു ;  തളിപ്പറമ്പിൽ  രണ്ടുപേർ വനം വകുപ്പിന്റെ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: പെരുമ്പാമ്പിന പിടികൂടി കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍.മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ വീട്ടില്‍ ഒ.കെ.പ്രഭാകരന്റെ മകന്‍ യു.പ്രമോദ് , മുണ്ടപ്രം ചന്ദനംചേരി വീട്ടില്‍ സി.ബിനീഷ് എന്നിവരെയാണ് തളിപ്പറമ്പ റെയിഞ്ച് ഓഫിസര്‍ പി . വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്.

## Article Content

തളിപ്പറമ്പ്: പെരുമ്പാമ്പിന പിടികൂടി കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍.മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ വീട്ടില്‍ ഒ.കെ.പ്രഭാകരന്റെ മകന്‍ യു.പ്രമോദ് , മുണ്ടപ്രം ചന്ദനംചേരി വീട്ടില്‍ സി.ബിനീഷ് എന്നിവരെയാണ് തളിപ്പറമ്പ റെയിഞ്ച് ഓഫിസര്‍ പി . വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്.

റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി.രാജീവന്‍. എം.വീണ. ഡ്രൈവര്‍ ആര്‍.കെ.രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടുപരിസരത്തു വെച്ച് പിടികൂടിയത്.

വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ 1 ല്‍പ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314138/forest-department-arrests-two-people-in-taliparamba-for-killing-python-turning-it-into-meat-and-making-curry)