---
title: "പൊലീസിനുള്ളിലെ ക്രിമിനലുകളെ ജയിലിലടക്കണം ; ന്യൂമാഹി പൊലീസ് സ്റ്റേഷനുമുന്നിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു."
english_title: "Criminals within the police should be jailed; Congress organized a public protest in front of New Mahi police station."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313960/criminals-within-the-police-should-be-jailed-congress-organized-a-public-protest-in-front-of-new-mahi-police-station"
published_at: "2025-09-10T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c131eb7e28a_Untitled-1_copy.jpg"
keywords: []
---

# പൊലീസിനുള്ളിലെ ക്രിമിനലുകളെ ജയിലിലടക്കണം ; ന്യൂമാഹി പൊലീസ് സ്റ്റേഷനുമുന്നിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

> **Lead Summary:** **ന്യൂമാഹി:**യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്തിന് നീതി ലഭ്യമാക്കുക, പോലീസ് ക്രിമിനലുകളെ ജയിലിലടക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോടിയേരി, പാറാൽ, ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ന്യൂമാഹി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**ന്യൂമാഹി:**യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്തിന് നീതി ലഭ്യമാക്കുക, പോലീസ് ക്രിമിനലുകളെ ജയിലിലടക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോടിയേരി, പാറാൽ, ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ന്യൂമാഹി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഡി. സി സി നിർവ്വാഹക സമിതി അംഗം വി.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ: സി. ടി. സജിത്ത്, വി ദിവാകരൻ മാസ്റ്റർ . പി കെ രാജേന്ദ്രൻ, സന്ദീപ് കോടിയേരി, സി.പി. പ്രസീൽ ബാബു , ടി. എം പവിത്രൻ, പി ദിനേശൻ,വി.കെ.അനീഷ് ബാബു എന്നിവർ സംസാരിച്ചു.

പി. എം കനകരാജൻ, പി. ഗംഗാധരൻ, പി.ചന്ദ്രൻ, കെ.അജിത്ത്കുമാർ,, ടി. മഹേഷ് കുമാർ ,എം. ഷീബ, വി കെ സുചിത്ര , പി കെ സുനിത, സി. സത്യാനന്ദൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313960/criminals-within-the-police-should-be-jailed-congress-organized-a-public-protest-in-front-of-new-mahi-police-station)