---
title: "യുവഡോക്ടറുടെ ബലാത്സംഗക്കേ സിൽ റാപ്പര്‍ വേടന്‍ അറസ്റ്റില്‍"
english_title: "Rapper Vedan arrested in rape case of young doctor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313940/rapper-vedan-arrested-in-rape-case-of-young-doctor"
published_at: "2025-09-10T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1218b65935_vedan-1747975160017-83bf971b-8f41-4b14-b8d7-ae9924de772c-900x506.jfif"
keywords: []
---

# യുവഡോക്ടറുടെ ബലാത്സംഗക്കേ സിൽ റാപ്പര്‍ വേടന്‍ അറസ്റ്റില്‍

> **Lead Summary:** യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി അറസ്റ്റില്‍. തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തൃക്കാക്കര പൊലീസ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവരില്ല.

## Article Content

യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി അറസ്റ്റില്‍. തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തൃക്കാക്കര പൊലീസ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവരില്ല.

ഇന്നലെ അഞ്ച് മണിക്കൂറിലേറെ വേടനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസുകള്‍ തീര്‍ന്നതിന് ശേഷം തനിക്ക് ചിലത് പറയനുണ്ടെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വേടന്‍റെ പ്രതികരണം. ജൂലൈ 31നായിരുന്നു വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവ ഡോക്ടര്‍ വേടനെതിരെ പരാതി നല്‍കുന്നത്.

തൃക്കാക്കര പൊലീസ് ബലാത്സംഗ കുറ്റം ചുമത്തി വേടനെതിരെ കേെസടുക്കുകയും ചെയ്തു. പിന്നാലെ ഒളിവിൽ പോയ വേടനായി സംസ്ഥാനത്തിന് അകത്തും പുറത്തും തിരച്ചിൽ നടത്തിയ പൊലീസ് ലുക്കോട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ വേടൻ പീഡിപ്പിച്ചുവെന്നാണ് യുവ ഡോക്ടറുടെ പരാതി. അതേസമയം പണം തട്ടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പീഡനപരാതിയെന്നാണ് വേടന്റെ വാദം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313940/rapper-vedan-arrested-in-rape-case-of-young-doctor)