---
title: "കണ്ണൂര്‍  പെട്രോള്‍ പമ്പിലേക്ക്  നിയന്ത്രണം തെറ്റിയ കാറിടിച്ച് കയറി ; 3 വാഹനം തകർത്തു, സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്"
english_title: "Scooter passenger seriously injured after being hit by out-of-control car at Kannur petrol pump"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313931/scooter-passenger-seriously-injured-after-being-hit-by-out-of-control-car-at-kannur-petrol-pump"
published_at: "2025-09-10T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c119612051c_68c106a34f6dc_IMG-20250910-WA0015.jpg"
keywords: []
---

# കണ്ണൂര്‍  പെട്രോള്‍ പമ്പിലേക്ക്  നിയന്ത്രണം തെറ്റിയ കാറിടിച്ച് കയറി ; 3 വാഹനം തകർത്തു, സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ പാമ്പന്‍ മാധവന്‍ റോഡിലെ തളാപ്പ് എന്‍കെബിടി പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറയ്‌ക്കാനെത്തിയ ബെന്‍സ് കാര്‍ നിയന്ത്രണംതെറ്റി സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ പാമ്പന്‍ മാധവന്‍ റോഡിലെ തളാപ്പ് എന്‍കെബിടി പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറയ്‌ക്കാനെത്തിയ ബെന്‍സ് കാര്‍ നിയന്ത്രണംതെറ്റി സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു.

പള്ളിക്കുന്ന് സ്വദേശിനി റെജിന (31) യെയാണ് കാര്‍ ഇടിച്ച് തെറുപ്പിച്ചത്. കാലിന് സാരമായി പരിക്കേറ്റ റെജിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഇന്ധനം നിറക്കുന്ന മെഷീനിൽ ഇടിക്കാതിരുന്നതിനാല്‍ വൻ ദുരന്തം വഴിമാറി.

വ്യവസായിയായ പള്ളിക്കുന്നിലെ മോഹനകൃഷ്ണന്‍ ഓടിച്ച കാറിന്റെ നിയന്ത്രണംതെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് മൈതാനം ഭാഗത്തുനിന്നുവന്ന കാര്‍ വേഗത കുറച്ച് പന്പിലേക്ക് പ്രവേശിച്ചശേഷം വേഗത പെട്ടെന്ന് കൂടുകയായിരുന്നു. ശാന്തിയെ ഇടിച്ചുതെറിപ്പിച്ചശേഷം എതിർവശത്തെ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചാണ് കാർ നിന്നത്.

പെട്രോള്‍ പമ്പിലെ ലെ ഇന്ധനം നിറക്കുന്ന നോസില്‍ കാർ തട്ടി ഇളകിവീണു. കാറിടിച്ച് ചെക്കിക്കുളം സ്വദേശിയായ ഗണേശന്റെ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗണേശന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ശാന്തിയുടെ സ്കൂട്ടറിനും മറ്റൊരു കാറിനും ഇടിയുടെ ആഘാതത്തില്‍ കേടുപാടുകളുണ്ട്. അപകടംകണ്ട് പേടിച്ച് മാറിയ പ്രെട്രോള്‍ പന്പിലെ ജീവനക്കാരന്‍ അഞ്ചാംപീടികയിലെ കെ അശോകന് കൈയ്യിലും പരിക്കേറ്റു.കണ്ണൂര്‍ ടൗണ്‍ പൊലീസും ട്രാഫിക്ക് പൊലീസും സ്ഥലത്തെത്തി വാഹനങ്ങള്‍ അപകടസ്ഥലത്തുനിന്ന്‌ നീക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313931/scooter-passenger-seriously-injured-after-being-hit-by-out-of-control-car-at-kannur-petrol-pump)