---
title: "പാനൂർ താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ ; എൽഡിഎഫ് പാനൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി"
english_title: "The poor condition of Panur Taluk Hospital; LDF Panur Municipal Committee held a protest dharna"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313920/the-poor-condition-of-panur-taluk-hospital-ldf-panur-municipal-committee-held-a-protest-dharna"
published_at: "2025-09-10T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c112542f8bf_Untitled-2_copy.jpg"
keywords: []
---

# പാനൂർ താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ ; എൽഡിഎഫ് പാനൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

> **Lead Summary:** പാനൂർ:പാനൂർതാലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന പാനൂർ നഗരസഭയുടെ നടപടിയിലും, ഭരണനിർവഹത്തിലുള്ള കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചു എൽഡിഎഫ് പാനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ പ്രകടനവും, ബസ്റ്റാൻ്റിൽ ബഹുജന ധർണയും നടന്നു.

## Article Content

പാനൂർ:പാനൂർതാലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന പാനൂർ നഗരസഭയുടെ നടപടിയിലും, ഭരണനിർവഹത്തിലുള്ള കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചു എൽഡിഎഫ് പാനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ പ്രകടനവും, ബസ്റ്റാൻ്റിൽ ബഹുജന ധർണയും നടന്നു.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിപി പ്രേമകൃഷ്ണൻ അധ്യക്ഷനായി. കെകെ ബാലൻ, രവീന്ദ്രൻ കുന്നോത്ത്, പികെ രാജൻ, കെപി യൂസഫ്, കെപി ശിവപ്രസാദ്, പി പ്രഭാകരൻ, നാസർ കൂരാറ എന്നിവർ സംസാരിച്ചു. സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313920/the-poor-condition-of-panur-taluk-hospital-ldf-panur-municipal-committee-held-a-protest-dharna)