---
title: "ബിഡിജെഎസ് കൂത്ത്പറമ്പ് ജനറൽ സെക്രട്ടറി  ചിത്രൻ കണ്ടോത്ത് ഒന്നാം ചരമവാർഷികം നാളെ പാനൂരിൽ"
english_title: "BDJS Koothparamba General Secretary Chitran Kandoth's first death anniversary to be observed tomorrow in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313756/bdjs-koothparamba-general-secretary-chitran-kandoths-first-death-anniversary-to-be-observed-tomorrow-in-panur"
published_at: "2025-09-09T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfe9d184a3c_Untitled-1_copy.jpg"
keywords: []
---

# ബിഡിജെഎസ് കൂത്ത്പറമ്പ് ജനറൽ സെക്രട്ടറി  ചിത്രൻ കണ്ടോത്ത് ഒന്നാം ചരമവാർഷികം നാളെ പാനൂരിൽ

> **Lead Summary:** ബിഡിജെഎസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന ചിത്രൻ കണ്ടോത്തിന്റെ ഒന്നാം ചരമവാർഷികം 10ന് വൈകീട്ട് മൂന്നിന് ആചരിക്കും. ബസ്സ്റ്റാൻഡിൽനിന്ന് അനുസ്മരണ റാലി നടത്തും. തുടർന്ന് ചിത്രൻ കണ്ടോത്തിന്റെ സ്മൃതിമണ്ഡപ ത്തിൽ പുഷ്പാർച്ചന നടക്കും.

## Article Content

ബിഡിജെഎസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന ചിത്രൻ കണ്ടോത്തിന്റെ ഒന്നാം ചരമവാർഷികം 10ന് വൈകീട്ട് മൂന്നിന് ആചരിക്കും. ബസ്സ്റ്റാൻഡിൽനിന്ന് അനുസ്മരണ റാലി നടത്തും. തുടർന്ന് ചിത്രൻ കണ്ടോത്തിന്റെ സ്മൃതിമണ്ഡപ ത്തിൽ പുഷ്പാർച്ചന നടക്കും.

കണ്ടോത്ത് വസതിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഇ. മനീഷ് അധ്യക്ഷത വഹിക്കും.

ശിവഗിരി മഠത്തിലെ പ്രേമാനന്ദസ്വാമി, ജില്ലാ പ്രസിഡൻ്റ് പൈലി വാത്വാട്ട്, ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി, എസ്‌എൻഡിപി യോഗം പാനൂർ യൂണിയൻ സെക്രട്ടറി ശശിന്ദ്രൻ പാട്യം എന്നിവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജിതേഷ് വി ജയൻ, ജില്ലാ സെക്രട്ടറിമാരായ പി.വി. വാസു, എം.കെ. രാജീവൻ, പ്രദീപ് ശ്രീലകം, വിനേഷ് ബാബു കാക്കോത്ത്, പവിത്രൻ വള്ളങ്ങാട്, ബി. ഷമിൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313756/bdjs-koothparamba-general-secretary-chitran-kandoths-first-death-anniversary-to-be-observed-tomorrow-in-panur)