---
title: "44 ലക്ഷം രൂപയുടെ  ടെൻഡർ ; തകർന്ന് തരിപ്പണമായ  കോപ്പാലം -മൂലക്കടവ്  റോഡ് നവീകരണം മഴ മാറിയാലുടനെന്ന്  രമേശ് പറമ്പത്ത് എംഎൽഎ."
english_title: "Tender for Rs 44 lakh; MLA Ramesh Parambath says the renovation of the dilapidated Kopalam-Moolakkadavu road will be done as soon as the rains stop."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313684/tender-for-rs-44-lakh-mla-ramesh-parambath-says-the-renovation-of-the-dilapidated-kopalam-moolakkadavu-road-will-be-done-as-soon-as-the-rains-stop"
published_at: "2025-09-09T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfba28dc664_Untitled-2_copy.jpg"
keywords: []
---

# 44 ലക്ഷം രൂപയുടെ  ടെൻഡർ ; തകർന്ന് തരിപ്പണമായ  കോപ്പാലം -മൂലക്കടവ്  റോഡ് നവീകരണം മഴ മാറിയാലുടനെന്ന്  രമേശ് പറമ്പത്ത് എംഎൽഎ.

> **Lead Summary:** കോപ്പാലം: കുണ്ടും കുഴിയും രൂപപ്പെട്ട് തകർന്ന കോപ്പാലം - മൂലക്കടവ് റോഡിൻ്റെ നവീകരണ പ്രവൃത്തി ഉടൻ നടത്തുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ. ഇതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും.റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ച് ട്രൂവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

## Article Content

കോപ്പാലം: കുണ്ടും കുഴിയും രൂപപ്പെട്ട് തകർന്ന കോപ്പാലം - മൂലക്കടവ് റോഡിൻ്റെ നവീകരണ പ്രവൃത്തി ഉടൻ നടത്തുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ. ഇതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും.റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ച് ട്രൂവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റിരുന്നു. അന്ന് പന്തക്കൽ എസ്.ഐ ഹരിദാസ് മുൻകൈയെടുത്ത് പി.ഡ.ബ്ല്യുഡിയെ കൊണ്ട് കുഴിയടപ്പിച്ചിരുന്നു.

ഇത് ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയും റോഡ് തകർച്ചയിൽ പ്രതിഷേധിച്ചിരുന്നു. കോപ്പാലം മുതൽ മാക്കുനി വരെയുള്ള റോഡ് റീ ടാറിങ് നടത്താൻ 44 ലക്ഷം രൂപയുടെ ടെണ്ടർ നടപടിയായെന്നും മഴ മാറി നിന്നാൽ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ രമേശ് പറമ്പത്ത് പറഞ്ഞു.

റോഡ് ഉയർത്തിയാണ് ടാർ ചെയ്യുകയെന്നാണ് സൂചന. കൂടാതെ പാണ്ടിവയൽ പ്രദേശത്തെ തയ്യിൽ ഭാഗത്ത് ശുദ്ധജലമെത്തിക്കുവാനുള്ള പൈപ്പ് ലൈനും ഉടൻ സ്ഥാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313684/tender-for-rs-44-lakh-mla-ramesh-parambath-says-the-renovation-of-the-dilapidated-kopalam-moolakkadavu-road-will-be-done-as-soon-as-the-rains-stop)