---
title: "ചെറുവാഞ്ചേരി ചിറ്റിക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു മരിച്ച  ആസാം തൊഴിലാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും"
english_title: "The body of the Assamese worker who died after a tipper lorry overturned in Cheruvanchery Chitikkara will be brought home tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313625/the-body-of-the-assamese-worker-who-died-after-a-tipper-lorry-overturned-in-cheruvanchery-chitikkara-will-be-brought-home-tomorrow"
published_at: "2025-09-08T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bef58a79efc_Untitled-3_copy.jpg"
keywords: []
---

# ചെറുവാഞ്ചേരി ചിറ്റിക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു മരിച്ച  ആസാം തൊഴിലാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

> **Lead Summary:** ചെറുവാഞ്ചേരി: ചെറുവാഞ്ചേരി ചിറ്റിക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു മരിച്ച ആസാം തൊഴിലാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

## Article Content

ചെറുവാഞ്ചേരി: ചെറുവാഞ്ചേരി ചിറ്റിക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു മരിച്ച ആസാം തൊഴിലാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

തിങ്കളാഴ്ച രാവിലെ 12 മണി ഓടെയാണ് അപകടമുണ്ടായത്. KL 58 AB 5674 നമ്പർ ടിപ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്. കാബിനുള്ളിൽ കുടുങ്ങിയ ആസാം സ്വദേശി ദീപക് റോയി (28) യെ പാനൂർ ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് പറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313625/the-body-of-the-assamese-worker-who-died-after-a-tipper-lorry-overturned-in-cheruvanchery-chitikkara-will-be-brought-home-tomorrow)