---
title: "പാലത്തായി ജ്ഞാനോദയ ഗ്രന്ഥാലയം, വായനശാലയുടെ എഴുപത്തെട്ടാം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു."
english_title: "Palathayi Gyanodaya Library celebrated its 78th anniversary and Onam celebrations with elaborate programs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313575/palathayi-gyanodaya-library-celebrated-its-78th-anniversary-and-onam-celebrations-with-elaborate-programs"
published_at: "2025-09-08T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68beacd85d87c_Untitled-3_copy.jpg"
keywords: []
---

# പാലത്തായി ജ്ഞാനോദയ ഗ്രന്ഥാലയം, വായനശാലയുടെ എഴുപത്തെട്ടാം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

> **Lead Summary:** പാലത്തായി: പാലത്തായി ജ്ഞാനോദയ ഗ്രന്ഥാലയം, വായനശാലയുടെ എഴുപത്തെട്ടാം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാജു കാട്ടു പുനം അദ്ധ്യക്ഷനായി.

## Article Content

പാലത്തായി: പാലത്തായി ജ്ഞാനോദയ ഗ്രന്ഥാലയം, വായനശാലയുടെ എഴുപത്തെട്ടാം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാജു കാട്ടു പുനം അദ്ധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരി മാനവിക ഏകത വിഷയത്തിൽ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ പ്രീത അശോക് ,സജിത അനീവൻ ,. സുഖില കെ.പി , അശ്റഫ് കുനിയിൽ , സി.വി സുകുമാരൻ പ്രസംഗിച്ചു. സെക്രട്ടറി ബിന്ദു കുനിയിൽ സ്വാഗതവും വിനോദ് പിരാളിൽ നന്ദിയും പറഞ്ഞു. വിജയികൾക്ക് സമ്മാനദാനം നടത്തി. വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313575/palathayi-gyanodaya-library-celebrated-its-78th-anniversary-and-onam-celebrations-with-elaborate-programs)