---
title: "കല്ലിക്കണ്ടി സബ് രജിസ്റ്റർ ഓഫീസ് കെട്ടിടത്തിന് സ്ഥലം ഏറ്റെടുപ്പിനായി സംഘടിപ്പിച്ച ഓണം മെഗാ ബംബർ സമ്മാന പദ്ധതി നറുക്കെടുപ്പും സമ്മാനവിതരണവും  നടന്നു."
english_title: "The draw and prize distribution for the Onam Mega Bumper Prize Scheme organized for the acquisition of land for the Kallikandi Sub-Registry Office building was held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313573/the-draw-and-prize-distribution-for-the-onam-mega-bumper-prize-scheme-organized-for-the-acquisition-of-land-for-the-kallikandi-sub-registry-office-building-was-held"
published_at: "2025-09-08T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68beaae3a4e08_xsxsxs.jpg"
keywords: []
---

# കല്ലിക്കണ്ടി സബ് രജിസ്റ്റർ ഓഫീസ് കെട്ടിടത്തിന് സ്ഥലം ഏറ്റെടുപ്പിനായി സംഘടിപ്പിച്ച ഓണം മെഗാ ബംബർ സമ്മാന പദ്ധതി നറുക്കെടുപ്പും സമ്മാനവിതരണവും  നടന്നു.

> **Lead Summary:** കല്ലിക്കണ്ടി:കല്ലിക്കണ്ടി സബ് രജിസ്റ്റർ ഓഫീസ് കെട്ടിടത്തിന് സ്ഥലം ഏറ്റെടുപ്പിനായി സംഘടിപ്പിച്ച ഓണം മെഗാ ബംബർ സമ്മാന പദ്ധതി നറുക്കെടുപ്പും സമ്മാനവിതരണവും കല്ലിക്കണ്ടിയിൽ വച്ച് നടന്നു.

## Article Content

കല്ലിക്കണ്ടി:കല്ലിക്കണ്ടി സബ് രജിസ്റ്റർ ഓഫീസ് കെട്ടിടത്തിന് സ്ഥലം ഏറ്റെടുപ്പിനായി സംഘടിപ്പിച്ച ഓണം മെഗാ ബംബർ സമ്മാന പദ്ധതി നറുക്കെടുപ്പും സമ്മാനവിതരണവും കല്ലിക്കണ്ടിയിൽ വച്ച് നടന്നു.

കെ പി മോഹനൻ എം.എൽ.എ ഉദ്ഘാടനവും സമ്മാനവിതരണവും നിർവഹിച്ചു.കല്ലിക്കണ്ടി സബ് രജിസ്റ്റർ ഓഫീസ് കെട്ടിടത്തിന് സർക്കാർ ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ സ്ഥലം എടുപ്പിനായി രൂപീകരിച്ച സ്ഥലമെടുപ്പ് സമിതി സംഘടിപ്പിച്ച ഓണം മെഗാ ബംബർ സമ്മാന പദ്ധതി നറുക്കെടുപ്പ് കല്ലിക്കണ്ടിയിൽ വച്ച് നടന്നു.

കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ സി കെ ബി തിലകൻ മാസ്റ്റർ അധ്യക്ഷനായി കൺവീനർ എം എം മനോ മോഹനൻ സ്വാഗതവും കെ പി ചന്ദ്രൻ നന്ദിയും പറഞ്ഞു വാർഡ് മെമ്പർ ടി പി യശോദ, സമീർ പറമ്പത്ത്, സജീവൻ യദുകുലം, ദിനേശൻ പൊയിലൂർ, കെസി മുകുന്ദൻ,പി.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു ബംബർ സമ്മാനമായ സ്കൂട്ടർ ലഭിച്ച പൊയിലൂരിലെ മുഹമ്മദ് മത്തത്തിന് എംഎൽഎ താക്കോൽ കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313573/the-draw-and-prize-distribution-for-the-onam-mega-bumper-prize-scheme-organized-for-the-acquisition-of-land-for-the-kallikandi-sub-registry-office-building-was-held)