---
title: "കോപ്പാലം - മൂലക്കടവ് റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ;  ഡി.വൈ.എഫ്.ഐ സൂചന സമരം നടത്തി "
english_title: "Demand to fix the dilapidated condition of Kopalam-Mulakkadavu road; DYFI staged a symbolic strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313561/demand-to-fix-the-dilapidated-condition-of-kopalam-mulakkadavu-road-dyfi-staged-a-symbolic-strike"
published_at: "2025-09-08T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bea21753057_rfrfrfrf.jpg"
keywords: []
---

# കോപ്പാലം - മൂലക്കടവ് റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ;  ഡി.വൈ.എഫ്.ഐ സൂചന സമരം നടത്തി 

> **Lead Summary:** കോപ്പാലം: പൊട്ടിപൊളിഞ്ഞ മൂലക്കടവ്- കോപ്പാലം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, റോഡ് ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങുന്നയിച്ച് ഡിവൈഎഫ്ഐ പള്ളൂർ മേഖല കമ്മിറ്റി സൂചന സമരം നടത്തി. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ യാത്രകർക്ക് വഴി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാണ്.കഴിഞ്ഞ ദിവസം രണ്ട് ബൈക്ക് യാത്രക്കാർ റോഡിലെ കുഴിയിൽ വിഴുകയും പരിക്ക്പറ്റുകയും ചെയ്തിരുന്നു

## Article Content

കോപ്പാലം: പൊട്ടിപൊളിഞ്ഞ മൂലക്കടവ്- കോപ്പാലം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, റോഡ് ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങുന്നയിച്ച് ഡിവൈഎഫ്ഐ പള്ളൂർ മേഖല കമ്മിറ്റി സൂചന സമരം നടത്തി. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ യാത്രകർക്ക് വഴി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാണ്.കഴിഞ്ഞ ദിവസം രണ്ട് ബൈക്ക് യാത്രക്കാർ റോഡിലെ കുഴിയിൽ വിഴുകയും പരിക്ക്പറ്റുകയും ചെയ്തിരുന്നു

ഭാഗ്യംകൊണ്ട് മാത്രമാണ് രണ്ടുപേരുടെയും ജീവൻ രക്ഷപെട്ടത്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ സൂചന സമരം നടത്തിയത്. എത്രയും പെട്ടന്ന് തന്നെ റോഡ് ഗതാഗതത്തിന് ഉപയോഗപ്രദമായ രീതിയിൻപൂർത്തീകരിച്ചില്ലെങ്കിരീതിയിൽ ശക്തമായ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു

സമരത്തിന് ഡിവൈഎഫ്ഐ പള്ളൂർ മേഖല സെക്രട്ടറി ടി കെ രാഗേഷ്,സിപിഎം പള്ളൂർ ലോക്കൽ കമ്മറ്റി അഗം സജീവൻ മാലയാട്ട്, രഞ്ജിത്ത്എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313561/demand-to-fix-the-dilapidated-condition-of-kopalam-mulakkadavu-road-dyfi-staged-a-symbolic-strike)