---
title: "പൊയിലൂർ കച്ചേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു"
english_title: "Onam celebrations and family gatherings were organized under the leadership of the Poilur Concert Friendship Association."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313554/onam-celebrations-and-family-gatherings-were-organized-under-the-leadership-of-the-poilur-concert-friendship-association"
published_at: "2025-09-08T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be9d0227af0_Untitled-1_copy.jpg"
keywords: []
---

# പൊയിലൂർ കച്ചേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു

> **Lead Summary:** പൊയിലൂർ: പൊയിലൂർ ഒപി അനന്തൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലൻ കൊള്ളുമ്മൽ ഉദ്ഘാടനം ചെയ്തു.സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് കെ ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

പൊയിലൂർ: പൊയിലൂർ ഒപി അനന്തൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലൻ കൊള്ളുമ്മൽ ഉദ്ഘാടനം ചെയ്തു.സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് കെ ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

> പ്രഭാഷകനും എഴുത്തുകാരനുമായ ഡോ: കെവി ശശിധരൻ “കുടുംബബന്ധങ്ങളുടെ ഊഷ്മളത” എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.വിവിധമേഖലകളിൽ പ്രതിഭ തെളിയിച്ച വരെ ചടങ്ങിൽ ആദരിച്ചു.

രവീന്ദ്രൻ പൊയിലൂർ, വിപി സാവിത്രി,വിസി രാജേഷ്,ഒപി അനന്തൻ , കെ അശോകൻ, കെകെ ദിനേശൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരയും വിവിധ കലാ ,കായിക , വിനോദ പരിപാടികളും സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313554/onam-celebrations-and-family-gatherings-were-organized-under-the-leadership-of-the-poilur-concert-friendship-association)