---
title: "പാനൂരിലേക്കും, തിരികെയുമുള്ള യാത്രക്കാരുടെ ശ്രദ്ധക്ക് ; അറ്റകുറ്റപണിക്കായി  ചെറ്റക്കണ്ടി പാലം  അടച്ചു"
english_title: "Bridge closed; Chettakandi bridge under maintenance, traffic banned"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313541/bridge-closed-chettakandi-bridge-under-maintenance-traffic-banned"
published_at: "2025-09-08T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be91e19f6f4_68be871c2bc57_bridgee.jpg"
keywords: []
---

# പാനൂരിലേക്കും, തിരികെയുമുള്ള യാത്രക്കാരുടെ ശ്രദ്ധക്ക് ; അറ്റകുറ്റപണിക്കായി  ചെറ്റക്കണ്ടി പാലം  അടച്ചു

> **Lead Summary:** പാനൂർ: പാനൂർ -തലശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.പാലം അടച്ചു. ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം നിരോധിച്ചു.ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. 

## Article Content

പാനൂർ: പാനൂർ -തലശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.പാലം അടച്ചു. ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം നിരോധിച്ചു.ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. 

തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനെയും,  ചെക്യാട് പഞ്ചായത്തനെയും ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. തിങ്കൾ രാവിലെ 8 മണി മുതൽ ആരംഭിച്ചനാൽ രാവിലെ തന്നെ റോഡ് അടച്ചു.

സെപ്റ്റംബർ 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ മുണ്ടത്തോട് വഴിയോ പെരിങ്ങത്തൂർ വഴിയോ പോകണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313541/bridge-closed-chettakandi-bridge-under-maintenance-traffic-banned)