---
title: "'മകനെ കൊന്നത് പിതാവ്  തന്നെ' ; കാര്യവട്ടത്ത് ഉല്ലാസിന്റെ കൊലപാതകത്തിൽ  കുറ്റം സമ്മതിച്ച് അച്ഛൻ ഉണ്ണികൃഷ്ണന്‍"
english_title: "'The father killed his son'; Father Unnikrishnan confesses to the murder of Ullas in Karyavattom"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313426/the-father-killed-his-son-father-unnikrishnan-confesses-to-the-murder-of-ullas-in-karyavattom"
published_at: "2025-09-07T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdb01d27a39_download_(3).jfif"
keywords: []
---

# 'മകനെ കൊന്നത് പിതാവ്  തന്നെ' ; കാര്യവട്ടത്ത് ഉല്ലാസിന്റെ കൊലപാതകത്തിൽ  കുറ്റം സമ്മതിച്ച് അച്ഛൻ ഉണ്ണികൃഷ്ണന്‍

> **Lead Summary:** ഉല്ലാസിനെ കൊന്നത് താൻ തന്നെയാണെന്ന് പോലീസിനോട് ഏറ്റുപറഞ്ഞ് പിതാവ് ഉണ്ണികൃഷ്ണൻ. ഇയാളുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തും. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല.

## Article Content

ഉല്ലാസിനെ കൊന്നത് താൻ തന്നെയാണെന്ന് പോലീസിനോട് ഏറ്റുപറഞ്ഞ് പിതാവ് ഉണ്ണികൃഷ്ണൻ. ഇയാളുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തും. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല.

മറ്റാരൊക്കെയോ വന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത് അതനുസരിച്ച് പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചിരുന്നു. തുടർന്ന് വൈകുന്നേരമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. നെഞ്ചിന്റെ ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാർന്നാണ് ഉല്ലാസ് മരിച്ചത്. മണിക്കൂറോളം കുത്തേറ്റ് കിടന്ന് രക്തം വാർന്ന് പോയിരുന്നു. പോലീസ് രാവിലെ ഉണ്ണികൃഷ്ണൻ നായരെ കസ്റ്റഡിയിലെടുത്ത് പോത്തൻകോട് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

കൊല്ലപ്പെട്ട ഉല്ലാസും പിതാവ് ഉണ്ണിക്കൃഷ്ണന്‍ നായരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടര്‍ന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോളാണ് വീട്ടിലെ ഹാളിനുള്ളില്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313426/the-father-killed-his-son-father-unnikrishnan-confesses-to-the-murder-of-ullas-in-karyavattom)