---
title: "കണ്ണൂരിൽ  ബന്ധു വീട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു"
english_title: "MBBS student collapses and dies after visiting relative's house in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313281/mbbs-student-collapses-and-dies-after-visiting-relatives-house-in-kannur"
published_at: "2025-09-06T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc6c3cc37e6_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ  ബന്ധു വീട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കണ്ണൂരിൽ ബന്ധു വീട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.വടകര ജില്ലാ ആശുപത്രിക്കു സമീപം മേപ്പയിൽ റോഡ് കൃഷ്ണ പുരത്തെ തമന്ന മുരളിയാണ് മരിച്ചത്.

## Article Content

കണ്ണൂരിൽ ബന്ധു വീട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.വടകര ജില്ലാ ആശുപത്രിക്കു സമീപം മേപ്പയിൽ റോഡ് കൃഷ്ണ പുരത്തെ തമന്ന മുരളിയാണ് മരിച്ചത്.

ബംഗളുരുവിലെ ശ്രീ സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിദ്യാർഥിനിയാണ്. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്രേരി ബാവോട്ടെ ഇളയമ്മയുടെ വീട്ടിലാണ് യുവതി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അച്ഛൻ: താരത്ത് മുരളി മണിയൂർ. അമ്മ: രശ്മി മുരളി. സഹോദരങ്ങൾ: പൂജ, കാർത്തിക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313281/mbbs-student-collapses-and-dies-after-visiting-relatives-house-in-kannur)