---
title: "ശാസ്ത്രീയ മാലിന്യ സംസ്കരണ സന്ദേശവുമായി നബിദിനമാഘോഷിച്ച് കുന്നോത്ത്പറമ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ;  സ്വാഗത സംഘം കമ്മറ്റിക്ക് ഓലക്കൊട്ടകൾ കൈമാറി വാർഡ് മെമ്പറുടെ മാതൃക"
english_title: "Kunnothparamba Panchayat 12th Ward celebrates Prophet's Day with a message of scientific waste management; Ward member hands over wicker baskets to the welcoming group committee, setting an example"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313205/kunnothparamba-panchayat-12th-ward-celebrates-prophets-day-with-a-message-of-scientific-waste-management-ward-member-hands-over-wicker-baskets-to-the-welcoming-group-committee-setting-an-example"
published_at: "2025-09-06T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc065fecb5e_Untitled-1_copy.jpg"
keywords: []
---

# ശാസ്ത്രീയ മാലിന്യ സംസ്കരണ സന്ദേശവുമായി നബിദിനമാഘോഷിച്ച് കുന്നോത്ത്പറമ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ;  സ്വാഗത സംഘം കമ്മറ്റിക്ക് ഓലക്കൊട്ടകൾ കൈമാറി വാർഡ് മെമ്പറുടെ മാതൃക

> **Lead Summary:** കുന്നോത്ത്പറമ്പ്:കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കണ്ണങ്കോടിലെ സിറാജുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയിൽ നബിദിനാഘോഷ പരിപാടിയുടെ സ്വാഗതസംഘം കമ്മറ്റി ഭാരവാഹികൾക്ക് വാർഡ് അംഗം ഓലക്കൊട്ടകൾ കൈമാറി.

## Article Content

കുന്നോത്ത്പറമ്പ്:കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കണ്ണങ്കോടിലെ സിറാജുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയിൽ നബിദിനാഘോഷ പരിപാടിയുടെ സ്വാഗതസംഘം കമ്മറ്റി ഭാരവാഹികൾക്ക് വാർഡ് അംഗം ഓലക്കൊട്ടകൾ കൈമാറി.

ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെയും ഹരിത പ്രോട്ടോക്കോളിന്റെയും സന്ദേശ പ്രചരണാർത്ഥമാണ് ഓലക്കൊട്ടകൾ കൈമാറിയത്.

മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന വിപുലമായ നബിദിനാഘോഷ പരിപാടിയുടെസ്വാഗതസംഘം കമ്മറ്റി ചെയർമാൻ റസാഖ് പൂതങ്കോട്,

കൺവീനർ സിറാജ് തെക്കാടത്തിൽ, മദ്രസ അധ്യാപകൻ അഹമ്മദ് ഫൈസി ഉസ്താദ് , കെ .പി ബഷീർ എന്നിവർ ചേർന്ന് പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കൂലോത്തിൽ നിന്ന് ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാനുള്ള ഓലകൊണ്ട് മെടഞ്ഞ വേസ്റ്റ് ബിൻ ഏറ്റുവാങ്ങി.

നബിദിനാഘോഷ പരിപാടികൾക്ക് ശേഷം, പരിസരം ശുദ്ധീകരിച്ച്, പ്ലാസ്റ്റിക്- നോൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ച് മുൻവർഷങ്ങളിലും സിറാജുൽ ഉലൂം മദ്രസ മാതൃകയായിട്ടുണ്ട്.സിറാജുൽ ഉലൂം ഹയർസെക്കൻഡറി മദ്രസ പ്രസിഡണ്ട് ടി.ടി കുഞ്ഞമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി പി ഉമര്‍ മുസ്ലിയാർ നബിദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

മദ്രസ സെക്രട്ടറി അബ്ദുല്ല കണ്ടോത്ത് സ്വാഗതവും, ജോയിൻ സെക്രട്ടറി അഷ്റഫ് തെക്കാടത്തിൽ നന്ദിയും പറഞ്ഞു. .5,6,7 തീയതികളിലായി

SHE FEST, മൗലീദ് പാരായണംകുട്ടികളുടെ മനോഹരമായ നബിദിന റാലി, മദ്രസ സദർ ഉസ്താദ്സയ്യിദ് റിഷാദ് ഹുദവി തങ്ങളുടെ നേതൃത്വത്തിൽ സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയ മദ്രസയിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ,

പൂർവ വിദ്യാർത്ഥികളുടെ പരിപാടികൾ, ബുർദ ഉൾപ്പെടെ സംഘടിപ്പിക്കപ്പെട്ടു.

> ശനിയാഴ്ച രാത്രി 8മണിക്ക് മാണിയൂർ ബുർദ&കവാലി ടീം അവതരിപ്പിക്കുന്ന "ഇഷ്ക് മജിലിസ് റൂഹേ ഫിദ" എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313205/kunnothparamba-panchayat-12th-ward-celebrates-prophets-day-with-a-message-of-scientific-waste-management-ward-member-hands-over-wicker-baskets-to-the-welcoming-group-committee-setting-an-example)