---
title: "വില വർദ്ധനവിൽ  ജനം ദുരിതത്തിലാണെന്ന്  ബിഡിജെഎസ്."
english_title: "BDJS says people are suffering due to price hikes."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313152/bdjs-says-people-are-suffering-due-to-price-hikes"
published_at: "2025-09-06T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbd7ba900e3_Untitled-1_copy.jpg"
keywords: []
---

# വില വർദ്ധനവിൽ  ജനം ദുരിതത്തിലാണെന്ന്  ബിഡിജെഎസ്.

> **Lead Summary:** പാനൂർ : നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനയിൽ സാധാരണ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽസെക്രട്ടറി അരയാക്കണ്ടി സന്തോഷ്.ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തലശ്ശേരി നാലുകെട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വ്യാപകമായി തുടരുന്നുവെന്നും സർക്കാർ അടിയന്തരമായി വിപണിയിടപെട്ട് വിലക്കയറ്റം തടയണമെന്നും അരിയാക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു.

## Article Content

പാനൂർ : നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനയിൽ സാധാരണ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽസെക്രട്ടറി അരയാക്കണ്ടി സന്തോഷ്.ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തലശ്ശേരി നാലുകെട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വ്യാപകമായി തുടരുന്നുവെന്നും സർക്കാർ അടിയന്തരമായി വിപണിയിടപെട്ട് വിലക്കയറ്റം തടയണമെന്നും അരിയാക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പൈലി വാത്യാട് അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറിമാരായ ഇ. മനീഷ് , കെ വി അജി, ജിതേഷ് വിജയൻ ബിഡിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മല അനിരുദ്ധൻ , ടി എ ചന്ദ്രൻ , കെ പി സതീഷ് ചന്ദ്രൻ , പ്രദീപ് ശ്രീലകം, സി കെ വത്സരാജൻ, ഡോ: രജനി വിനോദ് ,ടി ജി ശിവൻ, ബാലചന്ദ്രൻ കണ്ണൂർ, ടി സി പ്രേമ,

എം കെ രാജീവൻ , വിനേഷ് ബാബു കക്കോത്ത്, പി വി വാസു , കെ പി രാജൻ, ഇ കെ ലീന , എന്നിവർ പ്രസംഗിച്ചു

നിയോജകമണ്ഡലം പ്രസിഡന്റ്മാരായി തലശ്ശേരി പ്രദീപ് ശീലകം , ധർമ്മടം എ കെ ജീജേഷ്, പയ്യന്നൂർ ഡോ: രജനി വിനോദ് എന്നിവരെ നോമിനേറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313152/bdjs-says-people-are-suffering-due-to-price-hikes)