---
title: "ചൊക്ലിയിൽ വീടുകളുടെ മതിലിടിഞ്ഞ് നിർമാണത്തിലിരുന്ന വീട് തകർന്നു, 2 വീടുകൾ അപകടാവസ്ഥയിൽ"
english_title: "A house under construction collapsed after a wall collapsed in Chokli, 2 houses in danger"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313091/a-house-under-construction-collapsed-after-a-wall-collapsed-in-chokli-2-houses-in-danger"
published_at: "2025-09-05T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68baff2fcb57b_Untitled-2_copy.jpg"
keywords: []
---

# ചൊക്ലിയിൽ വീടുകളുടെ മതിലിടിഞ്ഞ് നിർമാണത്തിലിരുന്ന വീട് തകർന്നു, 2 വീടുകൾ അപകടാവസ്ഥയിൽ

> **Lead Summary:** ചൊക്ലി: ചൊക്ലി കാഞ്ഞിരത്തിൻകീഴിൽകാട്ടിലെ പറമ്പിൽ മിജിന്റെ നിർമാണം നടക്കുന്ന വീടിനു മുകളിൽ സമീപത്തെ 2 വീടുകളുടെ മതിൽ ഇടിഞ്ഞുവീണ് ഒരു ഭാഗം മണ്ണിനടിയിലായി.

## Article Content

ചൊക്ലി: ചൊക്ലി കാഞ്ഞിരത്തിൻകീഴിൽകാട്ടിലെ പറമ്പിൽ മിജിന്റെ നിർമാണം നടക്കുന്ന വീടിനു മുകളിൽ സമീപത്തെ 2 വീടുകളുടെ മതിൽ ഇടിഞ്ഞുവീണ് ഒരു ഭാഗം മണ്ണിനടിയിലായി.

വീടിനു മുകളിലുള്ള കാട്ടിലെ പറമ്പിൽ അഷ്മിലിന്റെയും ഇഖ്ബാലിന്റെ യും വീടുകളുടെ മതിലാണ് ശക്തമായ മഴയിൽ നിലംപൊത്തിയത്. ഈ രണ്ടു വീടുകളും സുരക്ഷാഭീഷണിയിലാണ്. രണ്ടു കുടുംബങ്ങളോടും മാറി താമസി ക്കാൻ ചൊക്ലി പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ, വൈസ് പ്രസിഡന്റ് എം.ഒ.ചന്ദ്രൻ എന്നിവർ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313091/a-house-under-construction-collapsed-after-a-wall-collapsed-in-chokli-2-houses-in-danger)