---
title: "മാഹി, പള്ളൂർ, കോപ്പാലം  മേഖലകളിൽ  പെട്രോൾ പമ്പുകൾ  കൂണുകൾ  പോലെ മുളച്ച് പൊന്തുന്നു ; പൊതുജനങ്ങളുടെ  ജീവിതം അഗ്നി പർവതത്തിന് നടുവിലായിട്ടും മിണ്ടാട്ടമില്ലാതെ അധികാരികളും, രാഷ്ട്രീയക്കാരും"
english_title: "Petrol pumps are springing up like mushrooms in Mahe, Pallur and Kopalam areas; even though the lives of the public are at stake, the authorities and politicians remain silent."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312854/petrol-pumps-are-springing-up-like-mushrooms-in-mahe-pallur-and-kopalam-areas-even-though-the-lives-of-the-public-are-at-stake-the-authorities-and-politicians-remain-silent"
published_at: "2025-09-04T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9230b35448_Untitled-1_copy.jpg"
keywords: []
---

# മാഹി, പള്ളൂർ, കോപ്പാലം  മേഖലകളിൽ  പെട്രോൾ പമ്പുകൾ  കൂണുകൾ  പോലെ മുളച്ച് പൊന്തുന്നു ; പൊതുജനങ്ങളുടെ  ജീവിതം അഗ്നി പർവതത്തിന് നടുവിലായിട്ടും മിണ്ടാട്ടമില്ലാതെ അധികാരികളും, രാഷ്ട്രീയക്കാരും

> **Lead Summary:** തലശേരി - മാഹി ബൈപ്പാസ് യാഥാർത്ഥ്യമായതോടെ മാഹി മേഖലയിൽ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നത് നിർബാധം തുടരുന്നു. പെട്രോൾ പമ്പുകളും, മദ്യഷാപ്പുകളുമായി ഒരഗ്നിപർവതത്തിൻ്റെ നടുവിലാണിപ്പോൾ മാഹിയിൽപ്പെട്ട പള്ളൂർ, കോപ്പാലം പ്രദേശങ്ങൾ.

## Article Content

തലശേരി - മാഹി ബൈപ്പാസ് യാഥാർത്ഥ്യമായതോടെ മാഹി മേഖലയിൽ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നത് നിർബാധം തുടരുന്നു. പെട്രോൾ പമ്പുകളും, മദ്യഷാപ്പുകളുമായി ഒരഗ്നിപർവതത്തിൻ്റെ നടുവിലാണിപ്പോൾ മാഹിയിൽപ്പെട്ട പള്ളൂർ, കോപ്പാലം പ്രദേശങ്ങൾ.

ഒരു ചെറിയ തീപ്പൊരി ചിതറിയാൽ തന്നെ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും മാഹിയുടെ ഭൂപടം തന്നെ ഇല്ലാതാകും. അത്രകണ്ട് പെട്രോൾ പമ്പുകളും, മദ്യഷാപ്പുകളുമുണ്ട് ഇവിടെ.

ഉത്രാടദിനത്തിലും പള്ളൂരിൽ പെട്രോൾ പമ്പ് തുറന്നു. കേരളത്തിലും ഇത് ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കും. രാഷ്ട്രീയ പാർട്ടികൾക്കുപ്പടെ ഇക്കാര്യം അറിയാമെങ്കിലും ഒരു ചെറുവിരലനക്കാൻ പോലും ആരും തയ്യാറാകുന്നില്ലെന്നതാണ് ഖേദകരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312854/petrol-pumps-are-springing-up-like-mushrooms-in-mahe-pallur-and-kopalam-areas-even-though-the-lives-of-the-public-are-at-stake-the-authorities-and-politicians-remain-silent)