---
title: "കണ്ണൂരിൽ വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തി ; : ഒരാള്‍ക്കെതിരെ കേസ്"
english_title: "In Kannur, a person was booked for trespassing into a house and cutting down trees, including teak trees."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312736/in-kannur-a-person-was-booked-for-trespassing-into-a-house-and-cutting-down-trees-including-teak-trees"
published_at: "2025-09-03T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b80e40df254_police.1697912334.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തി ; : ഒരാള്‍ക്കെതിരെ കേസ്

> **Lead Summary:** കണ്ണൂര്‍: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

## Article Content

കണ്ണൂര്‍: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

മനാസ് എന്നയാളുടെ പേരിലാണ് കേസ്.ഇക്കഴിഞ്ഞ ജൂലായ്-28 ന് പുഴാതി സ്വാമിമഠത്തിന് സമീപമുള്ള പറമ്പില്‍ നിന്നാണ് 70,000 രൂപ വിലവരുന്ന മരങ്ങള്‍ മോഷണംപോയത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ അത്താണിക്കല്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ തേജസ് വീട്ടില്‍ ജവഹറിന്റെ ഭാര്യ റോസ് ജവഹറിന്റെ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312736/in-kannur-a-person-was-booked-for-trespassing-into-a-house-and-cutting-down-trees-including-teak-trees)