---
title: "കതിരൂരിൽ ജോലിക്കിടയിൽ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു."
english_title: "A porter died after collapsing while working in Kathiroor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312629/a-porter-died-after-collapsing-while-working-in-kathiroor"
published_at: "2025-09-03T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7b3149cd24_Untitled-1_copy.jpg"
keywords: []
---

# കതിരൂരിൽ ജോലിക്കിടയിൽ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

> **Lead Summary:** കതിരൂർതലശേരി പുതിയ ബസ് സ്റ്റാൻ്റിലെ ചുമട്ട് തൊഴിലാളി കെ കെ മുഹമ്മദ് കുഴഞ്ഞുവീണ് മരിച്ചു. കതിരൂരിൽ പുസ്തകം ഇറക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

## Article Content

കതിരൂർതലശേരി പുതിയ ബസ് സ്റ്റാൻ്റിലെ ചുമട്ട് തൊഴിലാളി കെ കെ മുഹമ്മദ് കുഴഞ്ഞുവീണ് മരിച്ചു. കതിരൂരിൽ പുസ്തകം ഇറക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

തലശേരി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി പി എം പുതിയ ബസ് സ്റ്റാൻ്റ് ബ്രാഞ്ചംഗമാണ്. കോടിയേരി ഇടയിൽ പീടിക പി കെ രാജൻ റോഡിലെ കരിയാടൻ ഹൗസിലാണ് താമസം.

 ആയിഷയാണ് ഭാര്യ. ഉബൈസ്‌, മനാഫ്, അദ്നാൻ , സജ്ന, സഫീന , ഷർമിന, ഷബ്നാദ് എന്നിവർ മക്കളും, സമീർ , ഷാംജിദ്, റയീഫ് , സജീർ എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ: നസീമ, ആയിഷ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312629/a-porter-died-after-collapsing-while-working-in-kathiroor)