---
title: "അയ്യപ്പഭക്തസംഗമത്തിന് മുൻപ് മുഖ്യമന്ത്രിയും, ദേവസ്വം ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ; പാനൂരിൽ സി. സദാനന്ദൻ എംപിക്ക് ഉജ്വല സ്വീകരണം"
english_title: "BJP National Executive Committee member P.K. Krishnadas says the Chief Minister and the Devaswom Board should clarify their stance before the Ayyappa devotees' meeting; C. Sadanandan MP gets a warm welcome in Panoorr"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312602/bjp-national-executive-committee-member-pk-krishnadas-says-the-chief-minister-and-the-devaswom-board-should-clarify-their-stance-before-the-ayyappa-devotees-meeting-c-sadanandan-mp-gets-a-warm-welcome-in-panoorr"
published_at: "2025-09-02T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b71b94388ab_Untitled-4_copy.jpg"
keywords: []
---

# അയ്യപ്പഭക്തസംഗമത്തിന് മുൻപ് മുഖ്യമന്ത്രിയും, ദേവസ്വം ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ; പാനൂരിൽ സി. സദാനന്ദൻ എംപിക്ക് ഉജ്വല സ്വീകരണം

> **Lead Summary:** പാനൂർ:ആഗോള അയ്യപ്പ ഭക്തസംഗമം തുടങ്ങുന്നതിന് മുൻപ് മുഖ്യമന്ത്രിയും ദേവസ്വം ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. രാജ്യസഭാ എം പി സി.സദാനന്ദൻ മാസ്റ്റർക്ക് ബി ജെ പി പാനൂർ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

## Article Content

പാനൂർ:ആഗോള അയ്യപ്പ ഭക്തസംഗമം തുടങ്ങുന്നതിന് മുൻപ് മുഖ്യമന്ത്രിയും ദേവസ്വം ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. രാജ്യസഭാ എം പി സി.സദാനന്ദൻ മാസ്റ്റർക്ക് ബി ജെ പി പാനൂർ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

അയ്യപ്പ ഭക്തസംഗമത്തിനോട് ബിജെപിക്ക് വിയോജിപ്പ് ഇല്ല. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. എൻഎസ്എസ്, എസ്എൻ ഡിപി, ഹിന്ദു ഐക്യവേദി, മറ്റ് ഹിന്ദു സംഘടനകളുടെയും ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.

സംഗമത്തിൽ വിശ്വാസികൾ മാത്രമേ പാടുള്ളുവെന്ന് എൻഎസ്എസും ആചാരലംഘനം പാടില്ലെന്ന് എസ്എൻഡിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ജെൻഡർ ഇക്വാലിറ്റിയുടെ പേരിൽ യുവ തികൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അനുവാദം നൽകേണ്ടതുണ്ട് എന്നാണ് ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ നിലപാടിൽനിന്ന് മുഖ്യമന്ത്രിയും ദേവസ്വം ബോർഡും പിൻവാങ്ങുമോ

യെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ആചാരലംഘനവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ക്ക് എതിരേ കേസ് എടുത്തിരുന്നു. അയ്യപ്പ ഭക്തസംഗമത്തിന് മുൻപ് ഈ കേസുകൾ പിൻവലിക്കാൻ തയ്യാറാവുമോ? ഇതിനെ ക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും പി.കെ. കൃ ഷ്ണദാസ് ചോദിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കെ.സി വിഷ്ണു അധ്യക്ഷനായി.

സി സദാനന്ദൻ മാസ്റ്റർ,ബിജു ഏളക്കുഴി,പി സത്യപ്രകാശ്എന്നിവർ സംസാരിച്ചു.പുത്തൂർ റോഡിൽ നിന്നുംവി പി സുരേന്ദ്രൻ മാസ്റ്റർ,അഡ്വ: ഷിജിലാൽ,കെ.കെ ധനഞ്ജയൻ,സി.പി സംഗീത,എൻ രതി, ഇ പി ബിജു,

നരിക്കോട് രാജൻ,സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ശ്രൂതി പൊയിലൂർ, അർജുൻ വാസുദേവ്, എം രത്നാകരൻ, രജിൽ കുമാർ, എം കെ രാജിവൻ എന്നിവരുടെ നേതൃത്വത്തിൽസദാനന്ദൻ മാസ്റ്ററെസ്വീകരണവേദിയിലേക്ക്ആനയിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായഎ കെ ഭാസ്കരൻ സ്വാഗതവും,റോഹിത്ത് റാംനന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312602/bjp-national-executive-committee-member-pk-krishnadas-says-the-chief-minister-and-the-devaswom-board-should-clarify-their-stance-before-the-ayyappa-devotees-meeting-c-sadanandan-mp-gets-a-warm-welcome-in-panoorr)