---
title: "തെരുവുനായകളിൽ നിന്നും രക്ഷപ്പെട്ടോടിയ മകൾക്ക് വീണ് പരിക്ക് ; തെരുവുനായകളിൽ നിന്നും പ്രദേശത്തെ രക്ഷിക്കണമെന്നാവശ്യവുമായി കൂത്ത്പറമ്പിലെ യുവതി"
english_title: "Daughter injured after falling while running away from stray dogs; Woman in Koothparamba demands protection of area from stray dogs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312597/daughter-injured-after-falling-while-running-away-from-stray-dogs-woman-in-koothparamba-demands-protection-of-area-from-stray-dogs"
published_at: "2025-09-02T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b715d31c44b_Untitled-3_copy.jpg"
keywords: []
---

# തെരുവുനായകളിൽ നിന്നും രക്ഷപ്പെട്ടോടിയ മകൾക്ക് വീണ് പരിക്ക് ; തെരുവുനായകളിൽ നിന്നും പ്രദേശത്തെ രക്ഷിക്കണമെന്നാവശ്യവുമായി കൂത്ത്പറമ്പിലെ യുവതി

> **Lead Summary:** കൂത്ത്പറമ്പ്:കൂത്ത്പറമ്പ് കോട്ടയം മലബാർ പഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്യം അസഹനീയമായതായി പരാതി. തിങ്കളാഴ്ച വൈകിട്ട് പിന്നാലെ ഓടിയ നായക്കൂട്ടത്തിൽ നിന്നും പഞ്ചായത്ത് പത്താം വാർഡിൽ ലയാൻ വീട്ടിൽ ഷജിന ഹാരിസിൻ്റെ മകൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

## Article Content

കൂത്ത്പറമ്പ്:കൂത്ത്പറമ്പ് കോട്ടയം മലബാർ പഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്യം അസഹനീയമായതായി പരാതി. തിങ്കളാഴ്ച വൈകിട്ട് പിന്നാലെ ഓടിയ നായക്കൂട്ടത്തിൽ നിന്നും പഞ്ചായത്ത് പത്താം വാർഡിൽ ലയാൻ വീട്ടിൽ ഷജിന ഹാരിസിൻ്റെ മകൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

വീടിന് മുന്നിലെ പൊതുവഴിയിലൂടെ നടന്നു പോകുന്നതിനിടയിൽ കൂട്ടമായെത്തിയ നായകൾ കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആക്രമിക്കാനൊരുങ്ങിയ നായകൾക്കിടയിൽ നിന്നും കുതറി ഓടിയതിനാലാണ് കുട്ടി രക്ഷപ്പെട്ടത്. ഓടുന്നതിനിടെ വീണ് കുട്ടിക്ക് പരിക്കേറ്റു. സംഭവം കുട്ടിയുടെ വീട്ടുകാരെയും അയൽവാസികളെയും ഭീതിയിലാഴ്ത്തി.

പഞ്ചായത്ത് പരിധിയിൽ തെരുവ് നായകളുടെ വിഹാരം വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തെരുവ് നായ ശല്യത്തിൽ നിന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഷജിന ഹാരിസ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312597/daughter-injured-after-falling-while-running-away-from-stray-dogs-woman-in-koothparamba-demands-protection-of-area-from-stray-dogs)