---
title: "കതിരൂർ ജി.വി.എച്ച്.എസ്.എസിൽ സ്റ്റുഡൻ്റ് പൊലീസ് കാഡറ്റുകൾക്കായി ഓണം ക്യാമ്പ് ആരവം 2025 നടത്തി."
english_title: "Onam Camp Aravam 2025 was organized for Student Police Cadets at Kathiroor GVHSS."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312481/onam-camp-aravam-2025-was-organized-for-student-police-cadets-at-kathiroor-gvhss"
published_at: "2025-09-02T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b698d0a39a5_edededed.jpg"
keywords: []
---

# കതിരൂർ ജി.വി.എച്ച്.എസ്.എസിൽ സ്റ്റുഡൻ്റ് പൊലീസ് കാഡറ്റുകൾക്കായി ഓണം ക്യാമ്പ് ആരവം 2025 നടത്തി.

> **Lead Summary:**  കതിരൂർ:ജിവിഎച്ച്എസ്എസ് കതിരൂർ സ്കൂളിൽ ഈ വർഷത്തെ എസ്പിസി ഓണം ക്യാമ്പ് ആരവം 2025 നടത്തി. കതിരൂർ പൊലീസ് ഇൻസ്പെക്ടർ അരുൺ ദാസ് ഉദ്ഘാടനം ചെയ്തു. എസ്പിസി പതാക ഉയർത്തി. കേഡറ്റുകൾ ഗീതം ആലപിച്ചു. പ്രധാനധ്യാപിക ടി.സീന അധ്യക്ഷത വഹിച്ചു.

## Article Content

 കതിരൂർ:ജിവിഎച്ച്എസ്എസ് കതിരൂർ സ്കൂളിൽ ഈ വർഷത്തെ എസ്പിസി ഓണം ക്യാമ്പ് ആരവം 2025 നടത്തി. കതിരൂർ പൊലീസ് ഇൻസ്പെക്ടർ അരുൺ ദാസ് ഉദ്ഘാടനം ചെയ്തു. എസ്പിസി പതാക ഉയർത്തി. കേഡറ്റുകൾ ഗീതം ആലപിച്ചു. പ്രധാനധ്യാപിക ടി.സീന അധ്യക്ഷത വഹിച്ചു.

നിഷ ടീച്ചർ, സി പി ഒ സി.വി.വിമൽ, രഹന, ജീജ ടീച്ചർ എന്നിവർ സംസാരിച്ചു. സുഗമ സ്വാഗതവും രഞ്ജിനി നന്ദിയും പറഞ്ഞു. ക്യാമ്പിൻ്റെ ഒന്നാം ദിനം സൗമ്യ കൗമാര ബോധവൽക്കരണ ക്ലാസ് എടുത്തു. തുടർന്ന് കുട്ടാപ്പു കതിരൂരും സംഘവും നയിച്ച നാടൻപാട്ട് പരിപാടി നടന്നു. ക്യാമ്പിൻ്റെ രണ്ടാം ദിനത്തിൽ സബിന്ദ് പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് നൽകി.തുടർന്ന് കളിയും ചിന്തയും പരിപാടി നടത്തി.  

പ്രശസ്ത ജഗ്ഗ്ലിംഗ് ആർട്ടിസ്റ്റ് പ്രദീപ് കേളോത്ത്  ലഹരി വിരുദ്ധ ബോധവത്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പരിപാടി അവതരിപ്പിച്ചു.കേഡറ്റുകളുടെ കലാപരിപാടികളോടുകൂടി ക്യാമ്പ് അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312481/onam-camp-aravam-2025-was-organized-for-student-police-cadets-at-kathiroor-gvhss)