---
title: "കണ്ണൂരിൽ ചുമട്ടുതൊഴിലാളിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ"
english_title: "Relatives say there is mystery in the death of a porter in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312463/relatives-say-there-is-mystery-in-the-death-of-a-porter-in-kannur"
published_at: "2025-09-02T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b67fd2ede6c_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ ചുമട്ടുതൊഴിലാളിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

> **Lead Summary:** കണ്ണൂർ:കഴിഞ്ഞ ദിവസം പയ്യന്നൂരിൽ എഫ്‌.സി.ഐ ഗോഡൗണിലെ ചുമട്ടു തൊഴിലാളിയെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ.

## Article Content

കണ്ണൂർ:കഴിഞ്ഞ ദിവസം പയ്യന്നൂരിൽ എഫ്‌.സി.ഐ ഗോഡൗണിലെ ചുമട്ടു തൊഴിലാളിയെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ.

അന്നൂർ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂർ മൂരിക്കൊവ്വൽ ഉഷാ റോഡിലെ ഓവുചാലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിൽ ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പയ്യന്നൂർ പൊലീസെത്തി നടപടിക്രമങ്ങൾ സ്വീകരിക്കുകയായിരുന്നു. ഇതിനിടെയാണ് രാജേഷിൻ്റെ മരണത്തിൽ ദുരൂഹ തയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചത്. ബാറിൽ വച്ച് ഒരു സംഘവുമായി വാക്കേറ്റം ഉണ്ടായെന്നും അവർ പിന്തുടർന്നെ ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312463/relatives-say-there-is-mystery-in-the-death-of-a-porter-in-kannur)